കുടുംബശ്രീ സമരം സ്ത്രീ സമൂഹത്തിന് അപമാനം -ബിന്ദുകൃഷ്ണ

ഉദുമ: കുടുംബശ്രീയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരം സ്ത്രീ സമൂഹത്തിന് അപമാനകരമെന്നും അടിസ്ഥാനരഹിതമായ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബിന്ദുകൃഷ്ണ. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉദുമയിൽ നടന്ന നേതൃപരിശീലന ക്യാമ്പിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ട് പദ്ധതികൾ തങ്ങൾ സമരത്തിലൂടെ നേടിയെന്നാണ് സമരക്കാ൪ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ, ഷുക്കൂ൪ വധത്തോടെ സി.പി.എമ്മിനോട് അവജ്ഞ തോന്നിയ സ്ത്രീകളെ ഒന്നിപ്പിക്കാനാണ് കുടുംബശ്രീ സമരത്തിൻെറ പേരിൽ സ്ത്രീകളെ നടുറോഡിൽ നൃത്തംവെപ്പിച്ചതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.