ജറൂസലം: ഇസ്രായേലിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നെതന്യാഹുവിൻെറ ലികുഡ് പാ൪ട്ടി അടുത്ത തെരഞ്ഞെടുപ്പിലും മുന്നേറുമെന്നാണ് സൂചനകൾ. രാഷ്ട്രതാൽപര്യങ്ങൾക്കു മുകളിൽ പാ൪ട്ടിയുടെ താൽപര്യങ്ങൾക്ക് പരിഗണന കൊടുക്കാനാകില്ലെന്നു പറഞ്ഞ നെതന്യാഹു ജനങ്ങൾക്കു തങ്ങൾ നൽകിയ രണ്ടു പ്രധാന വാഗ്ദാനങ്ങളും പാലിക്കാനായെന്നും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ സമ്പദ്വ്യവസ്ഥയെ തളരാതെ പിടിച്ചുനി൪ത്താനായെന്നും രാജ്യസുരക്ഷ മെച്ചപ്പെടുത്താനായെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.
ഇറാൻെറ കൈവശം ആണവായുധമില്ലെന്നുറപ്പു വരുത്താനായി സുശക്തമായ സാമ്പത്തിക, പ്രതിരോധനയം രൂപപ്പെടുത്തുമെന്ന് നെതന്യാഹു വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാനായാൽ ഇറാനെതിരെയുള്ള സൈനിക നടപടികളുമായി നെതന്യാഹു മുന്നോട്ടുപോയേക്കുമെന്നാണ് സൂചന. അടുത്തവ൪ഷം ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പാ൪ലമെൻറിൻെറ ശീതകാല സമ്മേളനത്തിൽ തീരുമാനിക്കുന്നപക്ഷം ജനുവരി 15നുശേഷം എപ്പോഴും തെരഞ്ഞെടുപ്പ് നടത്താനായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.