ആണവോര്‍ജ ഏജന്‍സി അധ്യക്ഷന്‍ ഇറാനിലേക്ക്

തെഹ്റാൻ: യു.എൻ ആണവോ൪ജ ഏജൻസി (ഐ.എ.ഇ.എ) അധ്യക്ഷൻ യൂകിയ അമാനോ വൈകാതെ തെഹ്റാൻ സന്ദ൪ശിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അലി അക്ബ൪ സാലിഹി.
ഇറാൻെറ ആണവ സമ്പുഷ്ടീകരണ സന്നാഹങ്ങളുടെ പരിശോധന, അവ ആണവായുധ നി൪മാണത്തിന് പാകമായോ എന്ന വിലയിരുത്തൽ, ഇറാൻ അധികൃതരുമായുള്ള സംഭാഷണം എന്നിവയാണ് അമാനോയുടെ പര്യടന ലക്ഷ്യങ്ങൾ.
ഇറാനിലെ ആണവ ഗവേഷണങ്ങൾ സൈനിക സ്വഭാവമാ൪ജിച്ചുവരുന്നതായി ആരോപണമുയ൪ന്ന സാഹചര്യത്തിൽ ഇറാനിൽ കൂടുതൽ പരിശോധനകൾ ആവശ്യമായിരിക്കയാണെന്ന് ഐ.എ.ഇ.എ വൃത്തങ്ങൾ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.