ജോര്‍ഡന് പുതിയ പ്രധാനമന്ത്രി

അമ്മാൻ: ജനകീയ പ്രക്ഷോഭങ്ങളെ തുട൪ന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ജോ൪ഡനിലെ അബ്ദുല്ല രാജാവ്  തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞ ദിവസം പുതിയ ഇടക്കാല പ്രധാനമന്ത്രിയെയും നിയമിച്ചു. മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ഇൻസു൪ ആണ് പുതിയ പ്രധാനമന്തി. ഈ വ൪ഷാന്ത്യത്തിലോ അടുത്ത വ൪ഷാദ്യമോ പാ൪ലമെൻററി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് രാജാവിൻെറ വാഗ്ദാനം. രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ബ്രദ൪ഹുഡിൻെറ നേതൃത്വത്തിൽ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.