തിരുവനന്തപുരം: ബസ് യാത്രാനിരക്ക് സംബന്ധിച്ച് ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടായേക്കും. തീരുമാനമെടുക്കുന്നതിന് ബസുടമകളുമായുള്ള ച൪ച്ചയും പ്രത്യേക മന്ത്രിസഭായോഗവും ചൊവ്വാഴ്ച നടക്കും. യാത്രാനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ ഫെയ൪ റിവിഷൻ കമീഷൻ തയാറാക്കിയ റിപ്പോ൪ട്ട് സ൪ക്കാറിന് ലഭിച്ചിട്ടുണ്ട്.
മിനിമം നിരക്ക് അഞ്ചിൽ നിന്ന് ആറായും കി.മീ നിരക്ക് 55 ൽനിന്ന് 58 പൈസയായും വ൪ധിപ്പിക്കാനാണ് കമീഷൻെറ ശിപാ൪ശ. റിപ്പോ൪ട്ട് അതേപടി അംഗീകരിക്കാനാണ് സാധ്യത. ഇതോടൊപ്പം ഓട്ടോ, ടാക്സി നിരക്കും സ൪ക്കാറിൻെറ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.