മാവൂ൪: വീടിനു 50 മീറ്റ൪ അകലെ റോഡരികിൽ കൂട്ടിയിട്ട മെറ്റൽകൂനയിൽ സൈക്കിൾ തട്ടി ബസിനടിയിൽ വീണ വിദ്യാ൪ഥി മരിച്ചു. പെരുവയൽ പള്ളിത്താഴം കുറുഞ്ഞോടത്തുപാലത്തിനു സമീപം മുംതാസ് മൻസിലിൽ അത്തിക്കോട്ടുമ്മൽ അക്ബറിൻെറ മകൻ മുഹമ്മദ് അജ്മൽ (ഒമ്പത്) ആണ് മരിച്ചത്.
തിങ്കളാഴ്ച കാലത്ത് 8.15ന് മാങ്കാവ് -കണ്ണിപറമ്പ് റോഡിൽ പള്ളിത്താഴം എ.എൽ.പി സ്കൂളിനും കുറുഞ്ഞോടത്ത് പാലത്തിനും ഇടയിലാണ് അപകടം. പള്ളിത്താഴത്തെ മദ്റസ ക്ളാസ് കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്നു അജ്മൽ. മെഡിക്കൽകോളജ്-കുന്നത്തുപാലം വഴി മാവൂരിലേക്ക് വരുകയായിരുന്ന പുലരി ബസിൻെറ അടിയിലേക്ക് വിദ്യാ൪ഥി മെറ്റൽക്കൂനയിൽ തട്ടി തെറിച്ചുവീഴുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി. കുറ്റിക്കാട്ടൂ൪ ബീലൈൻ പബ്ളിക് സ്കൂൾ നാലാം ക്ളാസ് വിദ്യാ൪ഥിയാണ്. വിദേശത്ത് ജോലിയുള്ള പിതാവിൻെറ അടുത്തുനിന്നും 15 ദിവസം മുമ്പാണ് മുഹമ്മദ് അജ്മൽ മാതാവിനൊപ്പം നാട്ടിലെത്തിയത്.
മാതാവ്: മുംതാസ്. സഹോദരങ്ങൾ: ആദിൽ (ബീലൈൻ പബ്ളിക് സ്കൂൾ ഒന്നാം ക്ളാസ് വിദ്യാ൪ഥി), ഫാത്തിമ നജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.