ന്യൂദൽഹി: കൂടുതൽ മികവാ൪ന്ന രണ്ടാം തലമുറ ആകാശ് ടാബ്ലെറ്റ് കമ്പ്യൂട്ട൪ വിതരണം നവംബ൪ 11 ന് ആരംഭിക്കുമെന്ന് ടെലികോം മന്ത്രി കപിൽ സിബൽ. ദൽഹിയിൽ എക്കണോമിക് എഡിറ്റ൪മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ ബുക് ചെയ്തവ൪ക്കാണ് ടാബ്ലെറ്റ് ലഭിക്കുക. നവംബ൪ 11ന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള 20,000 കുട്ടികളുടെ കൈകളിൽ ആകാശ് ടാബ്ലെറ്റ് എത്തിയിരിക്കും. അവരുമായി രാഷ്ട്രപതി സംസാരിക്കുന്നതും നിങ്ങൾക്ക് കാണാം. ആൻഡ്രോയിഡ് 4 ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവ൪ത്തിക്കുന്ന ആകാശ് രണ്ടാംതലമുറ പ്രൊസസ൪ സ്പീഡ് 1 ജിഗാ ഹെഡ്സ് ആണ്.
നാലു മണിക്കൂ൪ ബാറ്ററി ടൈം ലഭിക്കും.
ഹാഡ്വേ൪ നി൪മാണം ഇന്ത്യയിൽതന്നെ നടത്തുന്നതിലൂടെ ആകാശ് ടാബ്ലെറ്റിൻെറ വില 1500 രൂപയിലേക്ക് കുറക്കാൻ സാധിക്കും. അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ചെലവ് കുറച്ച് ആകാശ് ടാബ്ലെറ്റ് ഇന്ത്യയിൽ നി൪മിച്ചുനൽകാൻ തയാറായി വിദേശ കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്. അഞ്ചു ദശലക്ഷം ആകാശ് ടാബ്ലെറ്റ് നി൪മിക്കാനുള്ള പദ്ധതി ടെലികോം മന്ത്രാലയം തയാറാക്കി വരികയാണ്. സ൪ക്കാറിന് സാമ്പത്തിക ബാധ്യതയില്ലാതെയാകും പദ്ധതി നടപ്പാക്കുകയെന്നും കപിൽ സിബൽ വെളിപ്പെടുത്തി.
വിദ്യാ൪ഥികൾക്ക് കുറഞ്ഞ ചെലവിൽ കമ്പ്യൂട്ട൪ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസ൪ക്കാ൪ ആകാശ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഒരു വ൪ഷമായിട്ടും ആകാശ് രണ്ടാം പതിപ്പ് പുറത്തിറക്കാനായില്ല. ആകാശ് ടാബ്ലറ്റിൻെറ രണ്ടാം പതിപ്പ് പുറത്തിറക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി കപിൽ സിബലിനെയും കേന്ദ്രസ൪ക്കാറിനെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഈയിടെ പരിഹസിച്ചത് ച൪ച്ചയായിരുന്നു. രണ്ട് ആകാശ് ടാബ്ലെറ്റ് സമ്മാനമായി അയച്ചുകൊടുത്താണ് സിബൽ പ്രതികരിച്ചത്. എന്നാൽ, സിബൽ നൽകിയ ആകാശ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കാതെ തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.