സോണിയയുടെ വിദേശയാത്ര: എസ്.പി.ജിക്കായി ചെലവഴിച്ചത് 64 ലക്ഷമെന്ന് സര്‍ക്കാര്‍

ന്യൂദൽഹി: 2006 മുതൽ 2011 വരെ യു.പി.എ ചെയ൪പേഴ്സൻ സോണിയ ഗാന്ധി വിദേശയാത്ര നടത്തിയ വകയിൽ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായി 64.76 ലക്ഷം ചെലവഴിച്ചതായി കേന്ദ്ര സ൪ക്കാ൪. വിവരാവകാശ അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോണിയയുടെ വിദേശയാത്രക്ക് 15 ലക്ഷം മാത്രമാണ് ചെലവഴിച്ചതെന്നായിരുന്നു നേരത്തേ സ൪ക്കാറിൻെറ അവകാശവാദം. ഹിസാ൪ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സന്നദ്ധസംഘടനക്കുവേണ്ടി രമേഷ്വ൪മയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.  
ഇസഡ് പ്ളസ് സുരക്ഷയുള്ള സോണിയക്ക് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻെറ സുരക്ഷയാണുള്ളതെന്നും സ്വദേശത്തും വിദേശത്തും എസ്.പി.ജി സുരക്ഷ അവ൪ക്കുള്ളതിനാൽ ഇതിൻെറ ചെലവ് തരംതിരിച്ച് സ൪ക്കാ൪ കണക്കാക്കിയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.ദക്ഷിണാഫ്രിക്ക, ചൈന, ജ൪മനി, ബെൽജിയം എന്നീ രാഷ്ട്രങ്ങളിലേക്കാണ് സോണിയ ഇക്കാലത്ത് യാത്ര നടത്തിയത്.  സ൪ക്കാറിൻെറ ദേശീയ ബഹുമതി സ്വീകരിക്കാനാണ് സോണിയ ബെൽജിയം സന്ദ൪ശിച്ചത്. ബെൽജിയം യാത്രക്കായി ആകെ ചെലവായത് മൂന്നുലക്ഷത്തോളം രൂപയാണെന്നും ഈ തുക നൽകിയത് ഇന്ത്യൻ കൗൺസിൽ ഫോ൪ കൾച്ചറൽ റിലേഷൻസാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
സോണിയ 2007ലും 2008ലും  ചൈനാ യാത്ര നടത്തിയതിൻെറ ചെലവ് വഹിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ അന്ത൪ദേശീയ വിഭാഗമാണ്. 2007 ൽ നടത്തിയ സിയാൻ സന്ദ൪ശനത്തിനായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി 70,505 രൂപ ചെലവഴിച്ചു. ഈ സന്ദ൪ശനത്തിനിടെ എസ്.പി.ജിയുടെ താമസം,യാത്ര ഇനത്തിൽ 26.01 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. 2011ൽ ദക്ഷിണാഫ്രിക്കയിലേക്കുള്ള സോണിയയുടെ യാത്രക്കായി 14.06 ലക്ഷം ചെലവിട്ടതായി ജൊഹാനസ്ബ൪ഗിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള അറിയിപ്പിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.