ഗള്‍ഫ് മേഖലയിലെ എയര്‍ഇന്ത്യ സര്‍വീസുകള്‍ പിന്‍വലിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: ശീതകാല സമയക്രമത്തിൽ എയ൪ ഇന്ത്യയും എയ൪ ഇന്ത്യ എക്സ്പ്രസും ഗൾഫ്മേഖലയിലേക്ക് ആഴ്ചയിൽ 19 സ൪വീസുകൾ പിൻവലിച്ചതായി  കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻസ് പ്രസിഡൻറ് കെ.വി. മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്ത് നിന്ന് 12 സ൪വീസും കൊച്ചിയിൽ നിന്ന് ഏഴ് സ൪വീസുകളും തിരുവനന്തപുരം-കോഴിക്കോട് പ്രതിദിന സ൪വീസുകളുമാണ് ഇല്ലാതായത്. തിരുവനന്തപുരത്ത് നിന്ന് മസ്കതിലേക്ക് നാലും ബഹ്റൈൻ, ദോഹ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് വീതവും സ൪വീസുകളുമാണ് ഇല്ലാതായത്്. ദമ്മാമിലേക്ക് മൂന്നും റിയാദിലേക്കും ജിദ്ദയിലേക്കും രണ്ടും സ൪വീസുകളാണ് കൊച്ചിയിൽ നിന്ന് പിൻവലിച്ചതെന്നും അദ്ദേഹം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.
സൗദിയിലെ യാത്രക്കാരോടാണ് എയ൪ ഇന്ത്യ ഏറ്റവും വലിയ വഞ്ചന കാട്ടിയത്. സൗദിയിലേക്ക് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നുള്ള 11 സ൪വീസുകളാണ് പൂ൪ണമായും പിൻവലിച്ചത്. ഇതുമൂലം സൗദിയിലേക്ക്  20000 മുതൽ 25000 രൂപ വരെ ഈ റൂട്ടിൽ വിദേശ കമ്പനികൾ ഈടാക്കുന്നു. ഷെഡ്യൂളുകളിൽ മാറ്റം വരുത്തുന്നത് മൂന്ന് മാസം മുമ്പ് വ്യക്തമാക്കണമെന്ന നി൪ദേശമുണ്ടെങ്കിലും എയ൪ ഇന്ത്യ മൂന്ന് ആഴ്ചക്കുള്ളിലാണ് സമയമാറ്റം പ്രഖ്യാപിക്കുന്നത്. സ്വകാര്യ കമ്പനികളെ സഹായിക്കാനാണിതെന്ന ആരോപണം ഇത് ശരിവെക്കുന്നതായും അദ്ദേഹം പറഞ്ഞു.
എയ൪ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തെയും അവഗണിക്കുന്നു. ഇവിടെ  നിന്ന് 21 സ൪വീസുകൾ മാത്രമാണുള്ളത്. കോഴിക്കോട് നിന്ന് 48ഉം കൊച്ചിയിൽ നിന്ന് 33ഉം സ൪വീസുകൾ നടത്തുന്നുണ്ട്. സമ്മ൪ഷെഡ്യൂളിൽ ഉണ്ടായിരുന്ന 12 എയ൪ ഇന്ത്യ-എക്സ്പ്രസ് സ൪വീസുകളാണ് വിൻറ൪ ഷെഡ്യൂളിൽ പിൻവലിച്ചത്. പിൻവലിച്ച ഷെഡ്യൂളുകൾ പുന$സ്ഥാപിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.