മറെ സെമിയില്‍ പുറത്ത്

ടോക്യോ: ഒളിമ്പിക്സ്-യു.എസ് ഓപൺ ചാമ്പ്യൻ ബ്രിട്ടൻെറ ആൻഡി മറെക്ക് ജപ്പാൻ ഓപൺ സിഗ്ൾസിൽ അട്ടിമറി തോൽവി. കാനഡയുടെ മിലോസ് റവോനികാണ് ലോക മൂന്നാം നമ്പ൪ താരത്തെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചത്. 6-3, 6-7, 7-6 എന്ന സ്കോറിനായിരുന്നു കനേഡിയൻ താരം മത്സരം സ്വന്തമാക്കിയത്. 75 വ൪ഷത്തിനു ശേഷം ബ്രിട്ടന് ആഘോഷിക്കാൻ ആദ്യ ഗ്രാൻഡ്സ്ളാം സിംഗ്ൾസ് കിരീടം സമ്മാനിച്ച് ഹോട് ഫേവറിറ്റായാണ് മറെ ജപ്പാൻ ഓപണിൽ റാക്കറ്റേന്തിയതെങ്കിലും സെമിയിൽ അട്ടിമറിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.