തിരുവനന്തപുരം:ആ൪എസ്എസ്- സിപിഎം സൗഹൃദത്തിന് ആഹ്വാനം ചെയ്ത് ആ൪എസ്എസ് മുഖപത്രമായ കേസരിയിൽ ലേഖനം. ‘കേരളം കാത്തിരിക്കുന്ന സൗഹൃദ’മെന്ന പേരിൽ ഭാരതീയ വിചാരകേന്ദ്രം മുൻ ജനറൽ സെക്രട്ടറി ടി. ജി മോഹൻദാസ് ആണ് സെപ്റ്റംബ൪ 30ലെ കേസരിയിൽ ലേഖനമെഴുതിയത്.സംഘപരിവാ൪ സംഘടനകളും സിപിഎമ്മും യോജിക്കണമെന്നും ഇത് കാലഘട്ടത്തിന്റെആവശ്യമാണെന്നും ഇതിൽ പറയുന്നു.
അയോധ്യയിൽ ബാബ്രി മസ്ജിദ് പണിയണമെന്ന് ആവശ്യപ്പെടുന്നവ൪ ആരും തന്നെ ഇന്ന് സിപിഎമ്മിൽ ഇല്ലെന്നും ആ൪.എസ്.എസ് മുതലാളിത്ത-ബ്രാഹ്മണ സംഘടനയല്ലെന്നും പറയുന്ന ലേഖനത്തിൽ സി.പി.എമ്മിനെ അഗ്നിയിൽ സ്ഫുടം ചെയ്ത പ്രസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.