വികസനമന്ത്രവുമായി രാഹുല്‍ കശ്മീരില്‍

ശ്രീനഗ൪: നിരവധി പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽഗാന്ധിയുടെ ജമ്മു-കശ്മീ൪ സന്ദ൪ശനം. താഴ്വരയിലെ ജനങ്ങളുടെ വേദന മനസ്സിലാക്കാനാണ് ഈ യാത്രയെന്നും രാജ്യത്തിൻെറ വികസനപ്രവ൪ത്തനങ്ങളുമായി കശ്മീരിനേയും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.
ലഡാക്ക് മേഖലയുടെ സ൪വതോന്മുഖ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം  വാഗ്ദാനം നൽകി. മേഖലയെ ശ്രീനഗറുമായി ബന്ധിപ്പിക്കുക ലക്ഷ്യമിട്ട്, സോജില്ല പാസിലൂടെയുള്ള ടണലിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിച്ചതായി ലേയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു. ഹിമപാതം മൂലം വ൪ഷത്തിൽ ആറുമാസത്തോളം പുറംലോക ബന്ധം വിച്ഛേദിക്കപ്പെടുന്ന ലഡാക്കിന്, ടണൽ പൂ൪ത്തിയാവുന്നതോടെ ഈ ദുരിതത്തിൽനിന്ന് കരകയറാനാകും.
പ്രമുഖ വ്യവസായികളടങ്ങുന്ന സംഘത്തോടൊപ്പം രാഹുൽ ഗാന്ധി വെള്ളിയാഴ്ച ശ്രീനഗറിലെ കശ്മീ൪ യൂനിവേഴ്സിറ്റിയിൽ വിദ്യാ൪ഥികളുമായി സംവദിക്കും.  ടാറ്റാ ഗ്രൂപ് മേധാവി രത്തൻ ടാറ്റ, ബി൪ള ഗ്രൂപ് മേധാവി കുമാരമംഗലം ബി൪ള, മറ്റു വൻ ബിസിനസ് ഗ്രൂപ് മേധാവികളായ രാജീവ് ബജാജ്, അസീം പ്രേംജി, ദീപക് പരേഖ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുക. ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് എന്നിവരും രാഹുലിനൊപ്പം വിദ്യാ൪ഥികളെ കാണും. 2011ൽ യൂനിവേഴ്സിറ്റി സന്ദ൪ശിച്ച രാഹുൽ, സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ബിസിനസ് സമൂഹത്തെ പ്രേരിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.