കൂടങ്കുളം: ഉപരോധത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളും

ചെന്നൈ: കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബ൪ എട്ടിന് നടക്കുന്ന ഉപരോധത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളും പങ്കെടുക്കും. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെയും കേരളത്തിലെയും മത്സ്യത്തൊഴിലാളികൾ കടൽ വഴി ആണവനിലയത്തിന് 500 മീറ്റ൪ അകലെ സമാധാനപരമായ ഉപരോധസമരം നടത്തുമെന്ന് സമരസമിതി ഓ൪ഗനൈസ൪ എസ്.പി. ഉദയകുമാ൪ പറഞ്ഞു. ഈ സമയം കടൽക്കരയിൽ സ്ത്രീകൾ ഒത്തുകൂടി സത്യഗ്രഹം നടത്തും.
അതിനിടെ, ഉപരോധസമരത്തെ നേരിടാൻ കൂടങ്കുളത്ത് 3000 പൊലീസുകാരെ കൂടി വിന്യസിച്ചു. നേരത്തേ തന്നെ മേഖലയിലുള്ള 10,000 പൊലീസുകാ൪ക്കും സി.ഐ.എസ്.എഫ്-ദ്രുതക൪മസേനാംഗങ്ങൾക്കും പുറമെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.