ന്യൂദൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഇസ്ലാമിക ചിന്തകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ അബ്ദുൽ ഹഖ് അൻസാരിക്ക് വിട. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ അലീഗഡ് എസ്.എസ് നഗ൪ ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ നടന്നു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ മൗലാനാ സയ്യിദ് ജലാലുദ്ദീൻ ഉമരി, സെക്രട്ടറി ജനറൽ നുസ്രത്ത് അലി, എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.എം.സ്വാലിഹ്, മുൻ അഖിലേന്ത്യാ പ്രസിഡൻറ് കെ.കെ. സുഹൈൽ തുടങ്ങിയവ൪ അന്ത്യോപചാരമ൪പ്പിക്കാനെത്തി.
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അലീഗഢിലെ വസതിയിൽ അബ്ദുൽ ഹഖ് അൻസാരിയുടെ അന്ത്യം. 2003 മുതൽ 2007 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീറായിരുന്ന അദ്ദേഹം കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായി പ്രവ൪ത്തിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.