ന്യൂദൽഹി: സാമ്രാജ്യത്വ മേൽക്കോയ്മയുടെ പിന്തുട൪ച്ചയായി നിൽക്കുന്ന അലങ്കാര അഭിസംബോധനകൾ വേണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി തീരുമാനിച്ചു. രാഷ്ട്രപതിയെ ഇനി ‘ഹിസ്/യുവ൪ എക്സലൻസി’ എന്നും ‘ഓണറബ്ൾ’ എന്നുമൊക്കെ അഭിസംബോധന ചെയ്യേണ്ടതില്ല. ‘ശ്രീ. പ്രണബ് മുഖ൪ജി’ എന്നു പറഞ്ഞാൽ ധാരാളമായി. ചടങ്ങുകളിലും ക്ഷണപത്രങ്ങളിലും പരസ്യങ്ങളിലുമൊക്കെ, സ്വാതന്ത്ര്യം നേടിയ കാലം മുതൽ അലിഖിത പ്രോട്ടോക്കോളായി നിലനിന്നുപോന്ന അലങ്കാരപദങ്ങളാണ് മുഖ൪ജി ഇടപെട്ട് ഒഴിവാക്കുന്നത്. രാഷ്ട്രപതി പങ്കെടുക്കുന്ന പൊതുവേദികളിൽ അദ്ദേഹത്തിൻെറ കസേര മറ്റുള്ളവരുടേതിനേക്കാൾ ഉയരം കൂടിയതും കമനീയവുമാക്കുന്ന രീതിയും വേണ്ടെന്നുവെച്ചിട്ടുണ്ട്. വേദിയിൽ മറ്റുള്ളവ൪ക്കൊപ്പമുള്ള കസേര മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.