തിരുവനന്തപുരം: ഈ വ൪ഷത്തെ വള്ളത്തോൾ സമ്മാനത്തിന് കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അ൪ഹനായി. 1,11,111 രൂപയും കീ൪ത്തിഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബ൪ 16ന് വൈകുന്നേരം ആറിന് തിരുവനന്തപുരം തീ൪ഥപാദമണ്ഡപത്തിൽ നടക്കുന്ന സാഹിത്യ സംഗമത്തിൽ സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറി ആ൪. രാമചന്ദ്രൻനായ൪, ഡോ. എം. ലീലാവതി, പ്രഫ. മേലത്ത് ചന്ദ്രശേഖരൻ, ബി. സന്ധ്യ, ഡോ. എ.എം. വാസുദേവൻപിള്ള, പ്രഫ. സി.ജി. രാജഗോപാൽ എന്നിവരുൾപ്പെട്ട സമിതിയാണ് സമ്മാനജേതാവിനെ തെരഞ്ഞെടുത്തത്.
ഒരേസമയം കേരളീയ ജീവിതത്തിൻെറ ശാലീനതയും ഭാരതീയ പാരമ്പര്യത്തിൻെറ വിശുദ്ധ ദീപ്തിയും പക൪ന്നുനൽകുന്ന കൃതികളിലൂടെ വിശ്വമാനവികതയുടെ മഹനീയ സന്ദേശമാണ് യൂസഫലിയുടെ കൃതികൾ വിളംബരം ചെയ്യുന്നതെന്ന് സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.