ന്യൂദൽഹി: സ്ത്രീകളെ കുറിച്ച പരാമ൪ശത്തിൻെറ പേരിൽ കേന്ദ്ര കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ കുരുക്കിൽ. ജയ്സ്വാളിനെതിരെ പൊതുപ്രവ൪ത്തക സമ൪പ്പിച്ച ഹരജി ദൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഫയലിൽ സ്വീകരിച്ചു. കേസിൽ ഒക്ടോബ൪ എട്ടിന് വാദം കേൾക്കും. കാൺപൂരിൽ നടന്ന കവിസമ്മേളനത്തിലാണ് ജയ്സ്വാൾ വിവാദ പരാമ൪ശം നടത്തിയത്. മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തവെയാണ് പാകിസ്താനെതിരായ ട്വൻറി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ജയിച്ച വിവരം അറിഞ്ഞത്. സദസ്സ് വിജയത്തിൻെറ ആവേശത്തിലേക്ക് തിരിഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ കമൻറ്. ഭാര്യമാ൪ക്ക് പ്രായമേറുമ്പോൾ പ്രസരിപ്പ് കുറയും. അതിനാൽ വിജയം ഈ നിമിഷം തന്നെ ആഘോഷിക്കണം. ഇതാണ് മന്ത്രി പറഞ്ഞത്. ജയ്സ്വാളിൻെറ വാക്കുകൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പിയാണ് ആദ്യം രംഗത്തുവന്നത്. മന്ത്രിയുടെ കോലം കത്തിച്ചും മറ്റും അവ൪ തെരുവിലിറങ്ങി. മന്ത്രി പറഞ്ഞത് മോശമായിപ്പോയെന്നും മാപ്പു പറയണമെന്നും ദേശീയ വനിതാ കമീഷൻ ചെയ൪പേഴ്സൻ മംമ്ത ശ൪മ തുടങ്ങിയവരും ആവശ്യപ്പെട്ടു. ഇതോടെ, തൻെറ പ്രസ്താവന സന്ദ൪ഭത്തിൽനിന്ന് അട൪ത്തി ദു൪വ്യാഖ്യാനം നടത്തുകയാണെന്ന് മന്ത്രി വിശദീകരിച്ചുവെങ്കിലും എതി൪പ്പ് അടങ്ങിയില്ല. ജയ്സ്വാളിന് സ്വന്തം പാ൪ട്ടിയിൽനിന്ന് പോലും പിന്തുണ കിട്ടാതായതോടെ മാപ്പ് പറയാൻ തയാറായി. സ്ത്രീകളെ വേദിനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായി ജയ്സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.