കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ 60 കഴിഞ്ഞ വനിതകൾക്ക് പെൻഷൻ നൽകുന്ന കാര്യം സ൪ക്കാറിൻെറ പരിഗണനയിലെന്ന് മന്ത്രി ഡോ.എം.കെ. മുനീ൪. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു പോലെ കുടുംബശ്രീയെ സ൪ക്കാ൪ സംരക്ഷിക്കുമെന്നും അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ വാ൪ഷിക സംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി മുനീ൪. സമൂഹത്തിലെ ദരിദ്രരായ വലിയൊരുവിഭാഗത്തെ ഇനിയും കുടുംബശ്രീയുടെ ഗുണഭോക്താക്കളാക്കാൻ കഴിഞ്ഞിട്ടില്ല. പാ൪ശ്വവത്കൃതരെ മാറ്റിനി൪ത്തി ദാരിദ്ര്യനി൪മാ൪ജനം സാധ്യമല്ല. പട്ടിക ജാതി-വ൪ഗ വിഭാഗങ്ങൾ, തീരമേഖലയിലും തോട്ടംമേഖലയിലും പണിയെടുക്കുന്ന തൊഴിലാളികൾ, ഭാഷാ-മതന്യൂനപക്ഷങ്ങൾ തുടങ്ങി മുഴുവൻ വിഭാഗങ്ങളെയും കുടുംബശ്രീയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് സി.ഡി.എസ് ഇനി മുൻഗണന നൽകണം.
എത്ര പാ൪ശ്വവത്കൃതരെ ഉൾപ്പെടുത്തുന്നുവെന്നതായിരിക്കും അടുത്ത വ൪ഷത്തെ നേട്ടത്തിൻെറ പ്രധാന പരിഗണന. ഈ നിലയിൽ നേട്ടമുണ്ടാക്കുന്നവ൪ക്ക് പ്രത്യേക പാരിതോഷികവും നൽകും. ഓരോ സി.ഡി.എസും അവരവരുടെ പരിധിയിൽ പുതിയ തൊഴിൽ, വരുമാന സംരംഭങ്ങൾ ആരംഭിക്കണം. ആറുമാസത്തിനുള്ളിൽ ഒരു സി.ഡി.എസിന് കീഴിൽ 100 പേ൪ക്ക് പുതിയ തൊഴിലവസരം നൽകണം. പൂ൪ണ ഉത്തരവാദിത്തത്തോടെ സ൪ക്കാ൪ കുടുംബശ്രീയെ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.