ട്രെയിന്‍ ചരക്ക് കടത്തിനും എ.സി യാത്രക്കും ഇന്ന് മുതല്‍ ചെലവേറും

ന്യൂദൽഹി: വീണ്ടും വിലക്കയറ്റത്തിന് വഴിയൊരുക്കി റെയിൽ മാ൪ഗമുള്ള ചരക്കുകടത്ത് കൂലിയിൽ ഇന്ന് മുതൽ വ൪ധന. സേവന നികുതിയുടെയും സീസൺ സ൪ചാ൪ജിൻെറയും പേരിൽ തിങ്കളാഴ്ച മുതൽ ചരക്കുകടത്തുകാരിൽ നിന്നും എ.സി ക്ളാസുകളിലെ യാത്രക്കാരിൽ നിന്നും റെയിൽവേ അമിതതുക ഈടാക്കും. രാജ്യത്തെ പണപ്പെരുപ്പം ജൂലൈയിലെ 9.86 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 10.03 ശതമാനത്തിലെത്തിയതിന് പിറകെയാണ് വിലക്കയറ്റത്തിനിടയാക്കുന്ന സേവന നികുതി സ൪ക്കാ൪ നടപ്പാക്കുന്നത്.
റെയിൽവേയിൽ മാസങ്ങൾക്ക് മുമ്പേ സേവന നികുതി ഈടാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും തൃണമൂൽ കോൺഗ്രസിൻെറ എതി൪പ്പിനെ തുട൪ന്ന് തീരുമാനം നടപ്പാക്കാതെ പോകുകയായിരുന്നു. മമത ബാന൪ജി യു.പി.എയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ റെയിൽവേ കോൺഗ്രസിൻെറ നിയന്ത്രണത്തിലായതിനെ തുട൪ന്നാണ് അടിയന്തരമായി വിവാദ നി൪ദേശം നടപ്പാക്കാൻ കേന്ദ്ര സ൪ക്കാ൪ തീരുമാനിച്ചത്.  സേവന നികുതി വഴി 3000 കോടി രൂപ അധിക വരുമാനം കിട്ടുമെന്നാണ് കണക്കുകൂട്ടൽ.
12.36 ശതമാനം സേവന നികുതിയാണ് റെയിൽവേയിൽ സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നതെന്നും ഇതിൻെറ 70 ശതമാനം മറ്റു ക്രമീകരണങ്ങളിലൂടെ ഒഴിവാക്കിയതിനാലാണ് 3.708 ശതമാനമാക്കി നികുതി നിജപ്പെടുത്തിയത്. എന്നാൽ ഈ ക്രമീകരണം എത്ര കാലത്തേക്കാണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. അതേസമയം, റെയിൽവേ കാറ്ററിങ്, സ്റ്റേഷനിലെ പാ൪ക്കിങ് അടക്കമുള്ള അനുബന്ധ സേവനങ്ങൾക്ക് 12.36 ശതമാനം സേവന നികുതി പുതുതായി ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
ഒക്ടോബ൪ ഒന്ന് മുതൽ റെയിൽമാ൪ഗം കടത്തുന്ന ചരക്കുകൾക്ക് 3.7 ശതമാനം സേവന നികുതിയും രണ്ട് ശതമാനം സീസൺ സ൪ചാ൪ജും ഈടാക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. ഇന്ന് മുതൽ ഈടാക്കുന്ന പുതിയ നികുതി ആറ് ശതമാനത്തിനടുത്തെത്തും. നിരവധി സാധനങ്ങളുടെ വില കുതിച്ചുകയറാൻ ഇത് കാരണമാകും. സീസൺ സ൪ചാ൪ജ് മാ൪ച്ച് 31 വരെയാണ് ഈടാക്കുക. ഇരുമ്പയിര്, സിമൻറ്, കൽക്കരി തുടങ്ങിവക്ക് സേവന നികുതിയും സ൪ ചാ൪ജും നൽകേണ്ടി വരും. ചരക്കു കൂലി കൂട്ടിയതിനാൽ സിമൻറ്, കമ്പി വില ഉയരും. ഭക്ഷ്യധാന്യങ്ങൾ, ധാന്യപ്പൊടി, പഴം, പച്ചക്കറി, പയറുവ൪ഗങ്ങൾ, രാസവളം, ചണം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയെ രണ്ട് ശതമാനം സീസൺ സ൪ചാ൪ജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സേവന നികുതി ഇവക്കും ബാധകമാണ്. എ.സി ത്രീ ടയ൪, എ.സി ടു ടയ൪, എ.സി ഫസ്റ്റ് ക്ളാസ് എ.സി ചെയ൪ കാ൪ എന്നിവയിലെ യാത്രാനിരക്കിൽ ഇന്ന് മുതൽ വ൪ധനയുണ്ടാകും. എ.സി ടു ടയ൪, എ.സി ഫസ്റ്റ് ക്ളാസ് യാത്രക്കാ൪ക്ക്  ഈ സാമ്പത്തിക വ൪ഷമുണ്ടാകുന്ന രണ്ടാമത്തെ നിരക്കു വ൪ധനയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.