ന്യൂദൽഹി: അസം കലാപത്തിനിരയായവരുടെ മുറിവിൽ ഉപ്പുതേക്കുന്ന സംസ്ഥാന സ൪ക്കാ൪ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷൻ. അസം കലാപത്തിൻെറ വ്യാപ്തി കുറച്ചുകാണിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സ൪ക്കാറിന് ദുരിതാശ്വാസ ക്യാമ്പുകളിൽ വേണ്ട സഹായമെത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമീഷൻ കുറ്റപ്പെടുത്തി. കമീഷൻ നിയോഗിച്ച നാലംഗ പ്രതിനിധി സംഘം അസം സന്ദ൪ശിച്ച് തയാറാക്കിയ റിപ്പോ൪ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോ൪ട്ടിലെ പ്രധാന കണ്ടെത്തൽ ഇവയാണ്.
കലാപത്തിൽ പെരുവഴിയിലാക്കപ്പെട്ടവരുടെ എണ്ണം കുറച്ചുകാണിക്കുകയാണ് സംസ്ഥാന സ൪ക്കാ൪. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന സ൪ക്കാ൪ നൽകിയ കണക്കും ക്യാമ്പിലുള്ളവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഓരോ ക്യാമ്പിലും ഉൾക്കൊള്ളാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെ കുത്തിനിറച്ചിരിക്കുകയാണ്. ക്യാമ്പുകളിൽ മിക്കതിലും കക്കൂസും കിടക്കയും പോലുമില്ല. വെള്ളവും ഭക്ഷണവും വസ്ത്രവും പോലും ലഭിക്കാത്ത അവസ്ഥയിൽ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതോടൊപ്പം മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ ക്യാമ്പുകളിൽ വ്യാപിക്കുകയാണ്.
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ചുവെങ്കിലും പലയിടങ്ങളിലും തുക ലഭിച്ചിട്ടില്ല. അക്രമം ആവ൪ത്തിക്കുമെന്ന ഭയപ്പാടിലാണ് ക്യാമ്പിലുള്ളവ൪ കഴിയുന്നതെന്നും അതിനാൽ, സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ അവ൪ ഭയക്കുകയാണെന്നും കമീഷൻ റിപ്പോ൪ട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. റിപ്പോ൪ട്ടിൻെറ പശ്ചാത്തലത്തി ൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ യഥാ൪ഥ എണ്ണം എട്ടുദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ അസം സ൪ക്കാറിനോട് ആവശ്യപ്പെട്ടു. കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൻെറ വിവരങ്ങളും ദുരിതാശ്വാസത്തിന് സ്വീകരിച്ച നടപടികളും വിശദമായി അറിയിക്കാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.