ചലച്ചിത്ര സംവിധായകന്‍ ശശിമോഹന്‍ അന്തരിച്ചു

ചെന്നൈ: തമിഴ്- മലയാളം ചലച്ചിത്ര സംവിധായകൻ ശശിമോഹൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുട൪ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ കോടമ്പാക്കത്തെ വസതിയിൽ പുല൪ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് ജന്മനാടായ കണ്ണൂ൪ എടക്കാട്ടേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ചയായിരിക്കും സംസ്‌കാരം.

മലയാളത്തിലും തമിഴിലുമായി 32 സിനിമകളും ഏതാനും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങൾ നി൪മിക്കുകയും ചെയ്തിട്ടുണ്ട്. ചുവന്ന കണ്ണുകളാണ് സ്വന്തമായി സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്, അപൂ൪വസംഗമം, നൂറ്റൊന്നു രാവുകൾ, മിസ് ഇന്ത്യ, തിലകം, ഹിറ്റ്‌ലിസ്റ്റ് തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന മലയാള ചിത്രങ്ങൾ. തത്വമസി എന്ന ചിത്രത്തിൽ അഭിനയിച്ചു.

ദിനേശൻ എന്ന പേരിലാണ് അവസാനകാലത്ത് തമിഴ് സിനിമകൾ സംവിധാനം ചെയ്തത്. ശ്രീജിത്ത് വിജയ് നായകനായ ഒടുത്തളം എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കെയാണ് രോഗം മൂ൪ച്ഛിച്ചത്.

ശ്രീരഞ്ജിനിയാണ് ഭാര്യ. വിഷ്ണു, ശ്രീബാല എന്നിവ൪ മക്കളാണ്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.