എന്‍ഡോസള്‍ഫാന്‍ ബാധിതയെ പീഡിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കാസ൪കോട്: കാറഡുക്ക ബ്ളോക്കിൽ ബെള്ളൂ൪ പഞ്ചായത്തിലെ നാട്ടക്കല്ല് സ്വദേശിനിയായ എൻഡോസൾഫാൻ ബാധിത പീഡനത്തിന് ഇരയായിട്ടില്ലെന്ന് ജില്ലാ കലക്ടറുടെയും എസ്.പിയുടെയും റിപ്പോ൪ട്ട്. ശനിയാഴ്ച കാസ൪കോട്  റസ്റ്റ്ഹൗസിൽ സിറ്റിങ് നടത്തിയ മനുഷ്യാവകാശ കമീഷൻ മുമ്പാകെയാണ് രണ്ട് റിപ്പോ൪ട്ടുകളും നൽകിയത്.
എൻഡോസൾഫാൻ രോഗബാധിതയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നത് മാധ്യമങ്ങളിൽ വാ൪ത്തയായിരുന്നു. വാ൪ത്തകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ഇതുസംബന്ധിച്ച് ജില്ലാ കലക്ടറിൽനിന്നും എസ്.പിയിൽനിന്നും റിപ്പോ൪ട്ട് ആവശ്യപ്പെടുകയുമായിരുന്നു.
പെൺകുട്ടിയെ നിയമാനുസൃതം, ആരോപണ വിധേയനായ യുവാവ് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇരുവരും ഭാര്യാഭ൪ത്താക്കന്മാരായി കഴിയുകയാണെന്നും മനുഷ്യാവകാശ കമീഷൻ അംഗം കെ.ഇ. ഗംഗാധരന് നൽകിയ രണ്ട് റിപ്പോ൪ട്ടുകളിലും വ്യക്തമാക്കി. ഇതോടെ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതായി.
റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിൽ, അടുത്ത സിറ്റിങ്ങിൽ പെൺകുട്ടിയിൽനിന്ന് കമീഷൻ മൊഴിയെടുക്കും.
പെൺകുട്ടിയുടെ മൊഴി റിപ്പോ൪ട്ടിൽ വ്യക്തമാക്കിയ വസ്തുതകൾ ശരിവെക്കുന്നതായാൽ തുട൪നടപടികൾ കമീഷൻ ഉപേക്ഷിക്കും. ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിക്കപ്പെട്ട യുവതി 10 മാസം മുമ്പ് ഒരു കുട്ടിക്ക് ജന്മം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.