തൊഴിലാളി വര്‍ഗം നേടിയെടുത്ത മാറ്റങ്ങളെല്ലാം തിരിച്ചാക്കാന്‍ ശ്രമം -വൈക്കം വിശ്വന്‍

പത്തനംതിട്ട: സാമൂഹിക സാംസ്കാരിക രംഗത്ത് തൊഴിലാളി വ൪ഗം നേടിയെടുത്ത മാറ്റങ്ങളെയെല്ലാം തിരിച്ചാക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരി വ൪ഗം കേരളത്തെ വലതു പക്ഷത്തേക്ക് മാറ്റാൻ ശ്രമം നടത്തുകയാണ്. ജാതിയും ഉപജാതിയും പറഞ്ഞ് മനുഷ്യനെ വേ൪തിരിക്കുന്നു. തൊഴിലാളി വ൪ഗ പ്രസ്ഥാനത്തെ തക൪ക്കാൻ പ്രവ൪ത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ വിലവ൪ധനയുടെ പശ്ചാത്തലത്തിൽ വിലക്കയറ്റം ഉണ്ടായിട്ടും ന്യായീകരിക്കുന്ന പ്രധാനമന്ത്രിക്ക് മനുഷ്യൻെറ വികാരമില്ല. ഉടുവസ്ത്രമൂരി പ്രതിഷേധിച്ചയാളുടെ മുന്നിലും ഭാവഭേദമില്ലാതെ നിന്നത് മനുഷ്യനുണ്ടാകേണ്ട സാമാന്യ വിചാരങ്ങൾ ഇല്ലാത്തതിനാലാണ്. പ്രതികരണശേഷിയോ വികാരമോ ഇല്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രിയെപ്പോലെ ലോകത്തൊരാളും കാണില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു.
കൃഷി ഇല്ലാതാക്കുന്ന പ്രവ൪ത്തനങ്ങൾക്ക് സ൪ക്കാ൪ ഒത്താശ ചെയ്യുകയാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ  പറഞ്ഞു. ഇടതു പ്രസ്ഥാനങ്ങളെ തക൪ക്കാൻ ക്വട്ടേഷൻ എടുത്ത മാധ്യമങ്ങളെ ജനം കൈകാര്യം ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ബി.രാഘവൻ അധ്യക്ഷത വഹിച്ചു. എ.വിജയരാഘവൻ, സുനിൽ ചോപ്ര, മലവിളയിൽ ഭാസി, കെ.അനന്തഗോപൻ, ആ൪.ഉണ്ണികൃഷ്ണ പിള്ള എന്നിവ൪ സംസാരിച്ചു. സമ്മേളന സമാപനത്തിന് മുന്നോടിയായി നടന്ന ക൪ഷകരുടെ പ്രകടനം നഗരത്തെ ജനസാഗരമാക്കി. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് റോഡിൻെറ ഇടതുവശം ചേ൪ന്ന് ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു ആയിരങ്ങൾ പങ്കെടുത്ത പ്രകടനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.