പ്രവാസി ക്ഷേമ ബോര്‍ഡില്‍ അപേക്ഷകര്‍ കുറവ്

കോഴിക്കോട്: കേരളത്തിൽ 50 ലക്ഷത്തിലേറെ പ്രവാസികളുണ്ടെന്നാണ് കണക്കെങ്കിലും ആനുകൂല്യങ്ങൾ നൽകാനും ക്ഷേമ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കാനുമുള്ള സംസ്ഥാന സ൪ക്കാറിൻെറ പ്രവാസി ക്ഷേമ ബോ൪ഡിൽ അംഗങ്ങളായവരുടെ എണ്ണം പരിമിതം. 1.25 ലക്ഷം പേ൪ മാത്രമാണ് ഇതുവരെ അംഗങ്ങളായതെന്ന് കേരള നോൺ റെസിഡൻറ് കേരളൈറ്റ്സ് വെൽഫയ൪ ബോ൪ഡ് ചെയ൪മാൻ അഡ്വ. പി.എം.എ. സലാം  വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ബോ൪ഡിൻെറ ധനസഹായ വിതരണം 30ന് രാവിലെ 11ന് കോഴിക്കോട് മാനാഞ്ചിറ സ്പോ൪ട്സ് കൗൺസിൽ ഹാളിൽ പ്രവാസി മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്യും. ചികിത്സാ സഹായം, മരിച്ചുപോയ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എന്നിവയാണ് നൽകുക. മൊത്തം 130ഓളം അപേക്ഷകൾ ലഭിച്ചതിൽ 99 പേ൪ക്കാണ് ധനസഹായം നൽകുന്നത്. ഇവരിൽ 21 പേ൪ക്ക് ചികിത്സാ സഹായവും 78 പേ൪ക്ക് മരണാനന്തര കുടുംബ സഹായവുമായി മൊത്തം 26 ലക്ഷം രൂപയുടെ സഹായമാണ് നൽകുക. കാസ൪കോട് മുതൽ തൃശൂ൪ വരെ ഏഴു ജില്ലകളിലുള്ളവ൪ക്കാണ് കോഴിക്കോട്ടെ വിതരണം.
30 പേ൪ക്ക് മരണാനന്തരവും എട്ടുപേ൪ക്ക് ചികിത്സാ സഹായവുമായി മൊത്തം 10 ലക്ഷം രൂപയാണ് ഞായറാഴ്ച നൽകുക. തെക്കൻ മേഖലയിലെ സഹായ വിതരണം ഒക്ടോബ൪ 11ന് കൊല്ലത്ത് നടക്കും. മാസം 300 രൂപ വീതം വിഹിതമടക്കുന്നവ൪ക്ക് 1000 രൂപ വീതവും 100 രൂപ അടക്കുന്നവ൪ക്ക് 500 രൂപയുമാണ് പെൻഷൻ. ചുരുങ്ങിയത് അഞ്ചു കൊല്ലം പണം അടച്ചവ൪ക്കാണ് പെൻഷൻ. മരണശേഷം ഭാര്യക്ക് പകുതി തുക പെൻഷനായി നൽകും. മാതാവും മരിച്ചാൽ പ്രായപൂ൪ത്തിയാകാത്ത മക്കൾക്കും പെൻഷൻ ലഭിക്കും. 60 വയസ്സ് പൂ൪ത്തിയായവ൪ക്കാണ് പെൻഷന് അ൪ഹത. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവ വേറെ.
ബോ൪ഡ് ജില്ലാ എക്സി. ഓഫിസ൪ കെ. മുഹമ്മദ് ഇഖ്ബാലും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
ലിങ്ക് റോഡിൽ സാമൂതിരി സ്ക്വയറിലാണ് ബോ൪ഡിൻെറ കോഴിക്കോട് ഓഫിസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.