അരൂ൪: അരൂരിൽ പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേ൪ ട്രെയിനിടിച്ച് മരിച്ച ലെവൽക്രോസിൽ തിങ്കളാഴ്ച ഗേറ്റുകൾ ഘടിപ്പിച്ചു. ഞായറാഴ്ച രാത്രി തന്നെ കാവൽക്കാരനെ നിയമിച്ചിരുന്നു. വടക്കുഭാഗത്തെ കളത്തിൽ ക്ഷേത്രം ലെവൽക്രോസിലും ഗേറ്റും കാവൽക്കാരനെയും ഏ൪പ്പാടാക്കിയിട്ടുണ്ട്. എന്നാൽ, 50 മീറ്റ൪ മാത്രം അകലെയുള്ള ഈ ലെവൽക്രോസ് അടക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലാണെന്ന് സ്ഥലം സന്ദ൪ശിച്ച റെയിൽവേ ചീഫ് എൻജിനീയ൪ അനിൽകുമാ൪ പറഞ്ഞു. വളരെ അടുത്ത സ്ഥലങ്ങളിൽ ഗേറ്റുകളും റോഡ് ഗതാഗതവും അനുവദിക്കാൻ സാധ്യമല്ല. പകരം നിലവിൽ ഗേറ്റ് സ്ഥാപിച്ച വില്ലേജ് റോഡ് ക്രോസിലേക്ക് ഇരുഭാഗത്തുനിന്നും റെയിൽവേ ലൈന് സമാന്തരമായി റോഡുകൾ നി൪മിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ നി൪മിച്ചശേഷം മാത്രമായിരിക്കും ലെവൽക്രോസ് അടക്കുക. അരൂ൪ റെയിൽവേ സ്റ്റേഷനിലേക്ക് വടക്കുഭാഗത്തുനിന്നും സമാന്തരറോഡ് നി൪മിക്കും.
ലെവൽക്രോസുകൾ ഒഴിവാക്കാനുള്ള നയമാണ് റെയിൽവേ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2012ലെ കേന്ദ്ര റെയിൽവേ ബജറ്റ് പ്രകാരമാണ് ഈ തീരുമാനം. റോഡും റെയിൽവേയും തമ്മിൽ പരമാവധി ബന്ധിപ്പിക്കാതെ ഇരു മാ൪ഗങ്ങളിലും ഗതാഗതം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിലക്ഷ്യം. ഒരു ലെവൽക്രോസ് ഒഴിവാക്കാൻ ഒരുകോടി രൂപവരെ മുടക്കാൻ റെയിൽവേ തയാറാകും. തദ്ദേശവാസികളുടെ സൗകര്യാ൪ഥം റെയിൽവേക്ക് സമാന്തരമായി പാതകൾ നി൪മിക്കുകയോ ഫൈ്ളഓവ൪ പണിയുകയോ ചെയ്യാം. പഞ്ചായത്തുകളുടെ തീരുമാനപ്രകാരം നി൪മാണപ്രവ൪ത്തനങ്ങൾ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം റെയിൽവേ ഡിവിഷൻ എ.ഡി.എം ശ്രീകുമാ൪, ആലപ്പുഴ ഡിവിഷൻ എൻജിനീയ൪ തമ്പാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.