ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു

കൊച്ചി: അരൂ൪ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തെത്തുട൪ന്ന് നാട്ടുകാ൪ ട്രെയിൻ തടയുന്ന സാഹചര്യത്തിൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്, ചെന്നൈ എഗ്മൂ൪ എക്സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്, ഗോരഖ്പൂ൪-തിരുവനന്തപുരം എക്സ്പ്രസ്, മംഗലാപുരം-നാഗ൪കോവിൽ ഏറനാട് എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂ൪ ഇൻറ൪സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് തിരിച്ചുവിട്ടത്. ആലപ്പുഴയിൽ യാത്ര അവസാനിക്കുന്ന ബൊക്കാറൊ എക്സ്പ്രസും ധൻബാദ് എക്സ്പ്രസും എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. രാവിലെ ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് ഇന്ന് എറണാകുളത്തുനിന്ന് യാത്രതിരിക്കും. ആലപ്പുഴ വഴിയുള്ള എല്ലാ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.
അപകടത്തിന് തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ കു൪ള എക്സ്പ്രസ് നാട്ടുകാ൪ തടഞ്ഞിരുന്നു. ഇത്  സംഘ൪ഷത്തിനു കാരണമാകുകയും നാട്ടുകാരെ വിരട്ടിയോടിക്കാൻ പൊലീസ് ലാത്തിവീശുകയും ചെയ്തു. പിന്നീട് രാത്രി എട്ടിനുശേഷമാണ് ട്രെയിൻ പൊലീസ് കടത്തിവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.