അസാന്‍ജിനെ സ്വീഡനിലേക്ക് മാറ്റിയേക്കും

മെക്സികോ സിറ്റി: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ലണ്ടനിലെ എംബസിയിൽ നിന്നും സ്വീഡനിലേക്ക് മാറ്റാൻ നീക്കം. ഇതിനായി എക്വഡോ൪ ബ്രീട്ടീഷ് അധികൃതരോട് അനുവാദം ആവശ്യപ്പെട്ടേക്കും. എക്വഡോ൪ വിദേശകാര്യമന്ത്രി റികാ൪ഡോ പാറ്റിനോ ആണ് ഇക്കാര്യം അറിയിച്ചത്.  അസാൻജിന് കേസ് നടത്താൻ സഹായകമാകുമെന്നതിനാലാണ് അദ്ദേഹത്തെ സ്വീഡനിലെ എക്വഡോ൪ എംബസിയിലേക്ക് മാറ്റാൻ തയ്യാറാകുന്നതെന്നും പാറ്റിനോ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
 സ്വീഡനിലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ലണ്ടനിൽ അറസ്റ്റിലായ അസാൻജ് ജാമ്യം നേടിയ ശേഷം എക്വഡോ൪ എംബസിയിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു. സ്വീഡനിലേക്ക് നാടുകടത്തുന്നതിൽ നിന്ന് രക്ഷ നേടാനായിരുന്നു ഈ നീക്കം.

ആഗസ്ത് 15ന് അസാഞ്ചിന് രാഷ്ട്രീയാഭയം നൽകി. എന്നാൽ എംബസിയിൽ നിന്നും പുറത്തിറങ്ങിയാലുടൻ അസാൻജിനെ അറസ്റ്റുചെയ്യുമെന്ന് ബ്രീട്ടീഷ് പോലീസ് പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.