ഇസ്ലാമാബാദ്: ബാഗിൽ ഖു൪ആൻെറ കത്തിക്കരിഞ്ഞ താളുകൾ കണ്ടെത്തിയതിനെ തുട൪ന്ന് അറസ്റ്റിലായ ക്രൈസ്തവ ബാലിക റിംസാ മസീഹ് കുറ്റക്കാരിയല്ലെന്ന് ബോധിപ്പിച്ച അന്വേഷണ സമിതി പ്രശ്നത്തിൽ ഖാലിദ് ജദൂൻ എന്ന പണ്ഡിതനെതിരെ കേസെടുത്തു. വിവാദ സംഭവത്തിലെ യഥാ൪ഥ പ്രതി ഖാലിദ് ആണെന്ന് അന്വേഷണസംഘം പറയുന്നു.
ഖു൪ആൻെറ താളുകൾ ബാലികയുടെ ബാഗിൽ തിരുകിക്കയറ്റിയത് ഖാലിദ് ആണെന്ന് അന്വേഷണസംഘത്തലവൻ മുനീ൪ ഹുസൈൻ അറിയിച്ചു. ഖാലിദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അയൽക്കാരിയാണ് കേസിൽ കുടുങ്ങിയ ബാലിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.