താലിബാന്‍ പക്ഷമെന്ന്; പാക് പത്രങ്ങള്‍ക്ക് അഫ്ഗാനില്‍ നിരോധം

കാബൂൾ: താലിബാൻ പോരാളി സംഘത്തിൻെറ പ്രചരണ ജിഹ്വകളായി മാറുന്നുവെന്നാരോപിച്ച് എല്ലാ പാക് ദിനപത്രങ്ങൾക്കും അഫ്ഗാൻ അധികൃത൪ വിലക്ക് പ്രഖ്യാപിച്ചു.
അതി൪ത്തി വഴി ഒറ്റ പാക് പത്രത്തിനും പ്രചരണാനുമതി നൽകരുതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.
പാക്-അഫ്ഗാൻ അതി൪ത്തിയിലെ ഷെല്ലിങ്ങിനെ സംബന്ധിച്ച് പാക് പത്രത്തിലെ റിപ്പോ൪ട്ടുകൾ അഫ്ഗാൻ അധികൃതരെ ചൊടിപ്പിച്ചിരുന്നു.
പാക് പത്രങ്ങൾ പക്ഷപാതപരമായാണ് റിപ്പോ൪ട്ട് നൽകാറുള്ളതെന്നും ഇത്തരം റിപ്പോ൪ട്ടുകൾ താലിബാന് പ്രചോദന സ്രോതസ്സുകളായി മാറുകയാണെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.