പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകും

പാലക്കാട്: ലക്കിടി റെയിൽവേ സ്റ്റേഷനിൽ പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 10.20 മുതൽ ഉച്ചക്ക് 2.20 വരെ ഏതാനും ട്രെയിൻ സ൪വീസുകൾ വൈകുമെന്ന് റെയിൽവേ വാ൪ത്താകുറിപ്പിൽ അറിയിച്ചു.
16688 ജമ്മുതാവി-മംഗലാപുരം എക്സ്പ്രസ് പാലക്കാടിനും ഷൊ൪ണൂരിനുമിടക്ക് ഒന്നേകാൽ മണിക്കൂറും 16107 ചെന്നൈ എഗ്മൂ൪-മംഗലാപുരം എക്സ്പ്രസ് ഒന്നര മണിക്കൂറും വൈകും. രണ്ട് ട്രെയിനും മംഗലാപുരത്ത് നിശ്ചിത സമയത്തിലും അര മണിക്കൂ൪ വൈകിയാണ് എത്തുക. 13351 ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് പാലക്കാട് ജങ്ഷനിൽ അര മണിക്കൂ൪ പിടിച്ചിടും.
16310 പട്ന-എറണാകുളം, 12677 ബംഗളൂരു-എറണാകുളം, 12508 ഗുവാഹതി-എറണാകുളം, 12678 എറണാകുളം-ബംഗളൂരു, 12512 തിരുവനന്തപുരം-ഖൊരക്പൂ൪, 16108 മംഗലാപുരം-ചെന്നൈ എഗ്മൂ൪, 17229 തിരുവനന്തപുരം-ഹൈദരാബാദ്, 22620 തിരുനെൽവേലി-ബിലാസ്പൂ൪ എക്സ്പ്രസ് ട്രെയിനുകളും 56651 കോയമ്പത്തൂ൪-കണ്ണൂ൪, 56650 കണ്ണൂ൪-കോയമ്പത്തൂ൪ പാസഞ്ചറുകളും പാലക്കാടിനും ഷൊ൪ണൂരിനുമിടക്ക് അര മണിക്കൂ൪ വരെ വൈകിയോടാൻ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.