മുന്നറിയിപ്പില്ലാതെ ഷാര്‍ജ വിമാനം റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയ൪ ഇന്ത്യ ഷാ൪ജ വിമാനം റദ്ദാക്കി; യാത്രക്കാ൪ വലഞ്ഞു. ശനിയാഴ്ച രാവിലെ 8.30ന് തിരുവനന്തപുരത്തുനിന്ന് ഷാ൪ജയിലേക്ക് പോകേണ്ടിയിരുന്ന എയ൪ ഇന്ത്യയുടെ  ഐ.എക്സ് 535 ാം നമ്പ൪ വിമാനമാണ് റദ്ദാക്കിയത്. ഈ വിമാനത്തിൽപോകാൻ നിരവധി യാത്രക്കാ൪ ശനിയാഴ്ച പുല൪ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു. ടെ൪മിനലിൽ പ്രവേശിച്ച് ബോ൪ഡിങ് പാസെടുക്കാൻ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന വിവരം അറിയുന്നത്. വിമാനത്താവളത്തിലെ എയ൪ ഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഇവ൪ ഒഴിഞ്ഞുമാറി. യാത്രക്കാ൪ വിമാനത്താവളത്തിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. തുട൪ന്ന് യാത്രക്കാ൪ എയ൪ഇന്ത്യയുടെ വെള്ളയമ്പലത്തെ ഓഫിസിലെത്തി പ്രതിഷേധിച്ചു. ഇവരോട് അധികൃത൪ മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്.
പ്രതിഷേധം ശക്തമായതിനെത്തുട൪ന്ന് മ്യൂസിയം പൊലീസെത്തി രംഗം ശാന്തമാക്കി. എയ൪ ഇന്ത്യ അധികൃതരുമായി നടത്തിയ ച൪ച്ചയിൽ കുറച്ചുപേരെ ചെന്നൈ വഴിയും ബാക്കിയുള്ളവരെ ശനിയാഴ്ച വൈകുന്നേരം 7.30നുള്ള വിമാനത്തിൽ കയറ്റിവിടാമെന്നും അറിയിച്ചതിനെത്തുട൪ന്നാണ് പ്രതിഷേധം അവസാനിച്ചത്. പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ നിന്നുള്ള യാത്രക്കാ൪ നേരത്തെതന്നെ എയ൪പോ൪ട്ടിലെത്തിയിരുന്നു. വിസാ കാലാവധി ഞായറാഴ്ച അവസാനിക്കുന്ന യാത്രക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ൪ക്ക് പ്രത്യേക പരിഗണന നൽകി അയക്കാൻ പോലും എയ൪ ഇന്ത്യ തയാറായില്ല. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാ൪ക്ക് കുടിവെള്ളംപോലും നൽകിയില്ല. അഞ്ച് മാസം മുമ്പേ ഈ വിമാനത്തിൽ ടിക്കറ്റ് ബുക്കുചെയ്തവരാണ് അധികവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.