കൊല്ലം: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൻെറ ഗുണമേന്മ ഉറപ്പാക്കാനുള്ള നടപടികൾ റെയിൽവേ ശക്തമാക്കുന്നു. ഐ.ആ൪.സി.ടി.സിയുടെ ‘റെയിൽ നീ൪’ മിനറൽ വാട്ട൪ ഉൽപാദനം വ൪ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യ കുപ്പിവെള്ള കമ്പനികൾക്ക് കരാ൪ നൽകുമ്പോൾ ഗുണമേന്മ പരിശോധന ക൪ശനമാക്കും . ‘റെയിൽ നീ൪’ ലഭ്യമാവുന്നയിടങ്ങളിൽ പാൻട്രി കാറുകളിലടക്കം അത് മാത്രമേ ഉപയോഗിക്കാവൂവെന്ന നി൪ദേശവും ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്സ്യൽ മാനേജ൪ നൽകിയിട്ടുണ്ട്. ‘റെയിൽ നീ൪’ വിതരണം വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു.
ട്രെയിനുകളിലും സ്റ്റേഷനുകളിലും വിതരണംചെയ്യുന്ന കുപ്പിവെള്ളത്തിൻെറ അഞ്ച് ശതമാനത്തോളം മാത്രമാണ് ‘റെയിൽ നീ൪’ പ്ളാൻറുകളിൽ ഉൽപാദിപ്പിക്കുന്നത്. അതിനാൽ കുടിവെള്ളവിതരണത്തിൽ സ്വകാര്യ കമ്പനികളുടെ ശക്തമായ സാന്നിധ്യം റെയിൽവേയിലുണ്ട്. ഗുണമേന്മ ഉറപ്പാക്കിയാണ് സ്വകാര്യ കുപ്പിവെള്ള കമ്പനികൾക്ക് കരാ൪ നൽകുന്നതെങ്കിലും റെയിൽവേയുടെ അംഗീകാരമില്ലാത്ത പ്രദേശിക ബ്രാൻഡുകളും വ്യാപകമായി വിതരണംചെയ്യപ്പെടുന്നു. ഇന്ത്യൻ സ്റ്റാൻഡേ൪ഡ് നിബന്ധന ഐ.എസ്: 14543ന് വിധേയമായി ഉൽപാദിപ്പിച്ച കുപ്പിവെള്ളം മാത്രമേ വിതരണം ചെയ്യാവൂവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ഇവ കണ്ടെത്താനും നടപടിയെടുക്കാനും പലപ്പോഴും അധികൃത൪ തയാറാവുന്നില്ല.
ട്രെയിനുകളിലും പ്ളാറ്റ്ഫോമുകളിലും കൂടുതൽ വിൽക്കുന്ന ഉൽപന്നം കുപ്പിവെള്ളമാണ്. കുപ്പിവെള്ള വിൽപനയിൽ സമീപകാലത്തായി വൻ വ൪ധന വന്നിട്ടുണ്ട്. ഇത് മുതലെടുത്ത് അംഗീകാരമില്ലാത്ത ബ്രാൻഡുകളുമെത്തുന്നു. 12 രൂപയാണ് റെയിൽവേയിൽ ഒരു കുപ്പി വെള്ളത്തിൻെറ വില. പൊതുവിപണിയിൽ 15 മുതൽ 18 രൂപ വരെ ഈടാക്കുന്നുണ്ട്. വില കുറവായതും റെയിൽവേയിൽ കുടിവെള്ള വിൽപന വ൪ധിക്കാൻ കാരണമാണ്.
ദക്ഷിണ റെയിൽവേയിൽ കുപ്പിവെള്ള വിതരണത്തിന് കമ്പനികളിൽനിന്ന് അപേക്ഷക്ഷണിച്ച് കഴിഞ്ഞദിവസം ചീഫ് കൊമേഴ്സ്യൽ മാനേജ൪ (കാറ്ററിങ് ആൻഡ് പാസഞ്ച൪ സ൪വീസസ്) അറിയിപ്പ് നൽകിയിട്ടുണ്ട്. ബി.ഐ.എസ് അംഗീകാരമുള്ളതും പ്രചാരമുള്ളതുമായ ബ്രാൻഡിനായിരിക്കും കുപ്പിവെള്ള വിതരണത്തിന് അനുമതിനൽകുകയെന്ന് അറിയിപ്പിൽ പറയുന്നു. ഒരുകോടി രൂപയിൽ കുറയാത്ത വാ൪ഷിക വിറ്റുവരവുള്ള കമ്പനികളെയാവും പരിഗണിക്കുക. കരാറെടുക്കുന്ന സ്ഥാപനം നേരിട്ട് ഉൽപന്നത്തിൻെറ വിതരണം നടത്തണം. ആറുമാസത്തിനിടെ ലഭിച്ച ബി.ഐ.എസ് അംഗീകൃത ലാബിൽ നിന്നുള്ള റിപ്പോ൪ട്ടും കമ്പനി സമ൪പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.