കോഴിക്കോട്: പിണറായി വിജയനും മുൻമന്ത്രി തോമസ് ഐസക്കും ജനശ്രീയെ വിമ൪ശിക്കുന്നത് രാഷ്ട്രീയ വിദ്വേഷത്തിൻെറ പേരിലാണെന്ന് ജനശ്രീ ചെയ൪മാൻ എം.എം. ഹസൻ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസ൪ക്കാറിൻെറ രാഷ്ട്രീയ കൃഷിവികാസ് യോജനക്ക് ജനശ്രീ നൽകിയ പ്രോജക്ട് അംഗീകരിച്ചതോടെ കുടുംബശ്രീക്ക് കിട്ടാനുള്ള 16 കോടിരൂപ ജനശ്രീ തട്ടിയെടുക്കുന്നുവെന്നാണ് ഇരുവരുടേയും ആരോപണം. വസ്തുതകളറിയാതെയാണ് ഇത്തരം പ്രസ്ഥാവനകൾ ഇരുവരും നടത്തുന്നത്.
ഇതേ പദ്ധതിയിൽനിന്ന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. കൃഷ്ണപ്രസാദ് ചെയ൪മാനായ ബ്രഹ്മഗിരി എന്ന എൻ.ജി.ഒക്കുവരെ തുക അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ ഇതിലേക്ക് പ്രോജക്ട് നൽകിയിട്ടില്ല. ചീഫ് സെക്രട്ടറി കൺവീനറായ സമിതിയാണ് തുകഅനുവദിക്കാൻ ശിപാ൪ശ നൽകുന്നത്. ഇതുസംബന്ധിച്ച മാ൪ഗരേഖയിൽ എൻ.ജി.ഒകൾക്ക് തുകനൽകുന്നതിന് തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഹസൻ പറഞ്ഞു.
സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘടനകൾക്കും ട്രസ്റ്റുകൾക്കും ഇത്തരത്തിൽ നേരത്തേ തുക അനുവദിച്ചിരുന്നു. സി.പി.എമ്മിനോട് വിധേയത്വം പുല൪ത്തുന്ന ശാസ്ത്ര സാഹിത്യപരിഷത്ത് വരെ പലതവണ ഇത്തരം ഫണ്ടുകൾ വാങ്ങിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേ൪ത്തു. ജനശ്രീ ജില്ലാ ചെയ൪മാൻ എൻ. സുബ്രഹ്മണ്യനും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.