കോഴിക്കോട്: കൂടുതൽ നിരക്ക് ആവശ്യപ്പെടുകയും നൽകാതിരുന്ന മജിസ്ട്രേറ്റിനോട് അസഭ്യം പറയുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ മോട്ടോ൪ വാഹനവകുപ്പ് അധികൃത൪ തീരുമാനിച്ചു. തിരൂ൪ മജിസ്ട്രേറ്റ് ടി. ജയരാജ് കോഴിക്കോട് ആ൪.ടി.ഒ രാജീവ് പുത്തലത്തിന് രേഖാമൂലം നൽകിയ പരാതിയിലാണ് നടപടി. കെ.എൽ 18/9244 നമ്പ൪ ഓട്ടോ ഉടമയും ഡ്രൈവറുമായ എലത്തൂ൪ സ്വദേശി നളിനാക്ഷൻെറ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സി.സി പെ൪മിറ്റില്ലാതെ നഗരത്തിൽ ട്രിപ്പ് നടത്തിയതിന് മൂവായിരം രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം.
ആഗസ്റ്റ് 28ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോമിലിറങ്ങിയ മജിസ്ട്രേറ്റ് പ്ളാറ്റ്ഫോമിന് പുറത്തുനി൪ത്തിയിരുന്ന ഓട്ടോയിൽ മൊഫ്യൂസിൽ സ്റ്റാൻഡിനടുത്ത് ഇറങ്ങിയപ്പോൾ മീറ്ററിൽ 23 രൂപയാണ് കാണിച്ചത്.
മുപ്പത് രൂപ നൽകണമെന്നാവശ്യപ്പെട്ട് ഡ്രൈവ൪ കയ൪ത്തെങ്കിലും മജിസ്ട്രേറ്റ് കൂടുതൽ പണം നൽകാൻ തയാറായില്ല. തുട൪ന്ന് ഡ്രൈവ൪ അശ്ളീലഭാഷയിൽ തട്ടിക്കയറിയതായി മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ പറയുന്നു. മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ സി.സി പെ൪മിറ്റുള്ള മുഴുവൻ ഓട്ടോകളുടെയും നമ്പ൪ പരിശോധിച്ചെങ്കിലും പരാതിയിൽ പറഞ്ഞ ഓട്ടോ കണ്ടെത്താനായില്ല. തുട൪ന്ന് രേഖകൾ വിശദമായി പരിശോധിച്ചാണ് വടകര ആ൪.ടി. ഓഫിസിൽ രജിസ്റ്റ൪ ചെയ്ത ഓട്ടോ എലത്തൂരിൽനിന്ന് പിടികൂടിയത്.
ശനിയാഴ്ച ഉടമ നളിനാക്ഷൻ ആ൪.ടി.ഒക്കു മുമ്പാകെ ഹാജരായി. എ.എം.വി.ഐയുടെ അന്വേഷണ റിപ്പോ൪ട്ട് ലഭിച്ചാലുടൻ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആ൪.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.