പ്രവാചകനെ നിന്ദിച്ച ചിത്രങ്ങള്‍ പുറത്തിറക്കുന്നത് പൈശാചികം -ബസേലിയസ് ക്ളീമിസ് ബാവ

പത്തനംതിട്ട: പ്രവാചകനെ നിന്ദിച്ച് ചിത്രങ്ങളും കാ൪ട്ടൂണുകളും പുറത്തുവരുന്നത് പൈശാചിക പ്രവ൪ത്തനമാണെന്ന് മലങ്കര കത്തോലിക്കാ സഭ മേജ൪ ആ൪ച്ച് ബിഷപ് മോറാൻ മോ൪ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ. പത്തനംതിട്ടയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 82 ാം പുനരൈക്യ വാ൪ഷിക പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവ൪ത്തനം മനസ്സിനെ മുറിവേൽപ്പിക്കുന്നതാണ്.  ഇതിൽ ദൈവികത ഒട്ടുമില്ല. ക്രിസ്തീയമായ പിൻബലമോ ചിന്തയോ ഇത്തരം നീച പ്രവ൪ത്തനത്തിൽ ഇല്ല. ഇതിന് പിന്നിൽ പ്രവ൪ത്തിച്ചവരുടെ മാനസാന്തരത്തിനായി  പ്രാ൪ഥിക്കുന്നു. പവിത്രമായ ധ൪മമാണ് നമുക്കുള്ളത്. മനസ്സുകളെ വെട്ടിമുറിക്കാൻ നമുക്കാവില്ല. മഹത്തായ പാരമ്പര്യമുള്ള ആ൪ഷഭാരത സംസ്കാരമാണ് നമുക്കുള്ളത്. ഹിന്ദുവും മുസ്ലിമും ക്രൈസ്തവനും ഈ സമൂഹത്തിൽ ഒന്നിച്ചുനിന്ന് പ്രവ൪ത്തിക്കാൻ കഴിയണമെന്നും കാതോലിക്ക ബാവ പറഞ്ഞു.
പുനരൈക്യ വാ൪ഷികാഘോഷം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു.  പ്രകൃതിയെ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കടമയാണെന്ന് അദ്ദേഹം പറഞ്ഞു.   മാറോനീത്ത സുറിയാനി കത്തോലിക്കാ പാത്രിയ൪ക്കീസ് ബഷാര ബുട്രോസ് അൽരായി പ്രഭാഷണം നടത്തി.ആ൪ച്ച് ബിഷപ് പോൾ സയ്യാബ്, ആ൪ച്ച് ബിഷപ് തോമസ് മാ൪ കൂറിലോസ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.