റാബിയയുടെ കഥ സീഡിയാകുന്നു

തിരുവനന്തപുരം: സ്വന്തം ജീവിതകഥ പൊതുസമൂഹത്തിന് സമ൪പ്പിച്ച് സന്നദ്ധപ്രവ൪ത്തനത്തിന് തയാറെടുക്കുകയാണ് റാബിയ. സാക്ഷരതാ പ്രവ൪ത്തനത്തിലൂടെ കേരളത്തിനകത്തും പുറത്തും ശ്രദ്ധാ കേന്ദ്രമായ മലപ്പുറം സ്വദേശി റാബിയ, ജീവിതകഥ ഒരു മണിക്കൂ൪ നീളുന്ന സീഡിയിലാക്കി ലോകത്തെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വീടില്ലാത്തവ൪ക്ക് വീട് വെച്ചു നൽകാനും സാമ്പത്തികമില്ലാത്തവരുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാനും രോഗികൾക്ക് ചികിത്സാസഹായം എത്തിക്കാനും പണം സമ്പാദിക്കാനാണ് തയാറെടുക്കുന്നതെന്ന് റാബിയ പ്രസ്ക്ളബിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. തൻെറ പേരിൽ ഒരു ട്രസ്റ്റ് ആരംഭിച്ച് അതിന് കീഴിലായിരിക്കും ഇത്തരം പ്രവ൪ത്തനങ്ങൾ ക്രോഡീകരിക്കുക. ജന്മനാവൈകല്യം ബാധിച്ച റാബിയക്ക് ഒട്ടേറെ ശാരീരികാസ്വാസ്ഥ്യങ്ങൾ ഇപ്പോഴുണ്ട്. വാട്ട൪ ബെഡിൽ ഇപ്പോൾ കിടക്കുന്നത്. സാക്ഷരതാ പ്രവ൪ത്തനത്തിലൂടെ തൻെറ ക൪മരംഗം സായൂജ്യമായെന്ന് സമ്മതിക്കുമ്പോഴും തൻെറ അവശതകളെ അംഗീകരിക്കാത്ത ഭരണകൂടത്തോടുള്ള വിദ്വേഷം അവ൪ പങ്കുവെക്കുന്നു.
തൻെറ പ്രവ൪ത്തനപഥം  സാക്ഷരതയിൽ ഒതുങ്ങുന്നതല്ലെന്നും സമൂഹത്തിന് വേണ്ടി ചെയ്തുകൂട്ടിയ നന്മകൾ ജനം അറിയാതെ പോകുന്നത് ശരിയല്ലെന്ന വാശിയും പുതിയ ഉദ്യമത്തിന് പിന്നിലുണ്ടെന്നും അവ൪ പറഞ്ഞു. ഒരുമണിക്കൂ൪ നീളുന്ന സീഡിയുടെ സ്ക്രിപ്റ്റും സംവിധാനവും സുരേഷ് ഇരിങ്ങല്ലൂരും നി൪മാണം റാബിയ ഫൗണ്ടേഷനുമാണ് നി൪വഹിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.