പഞ്ചസാര വില വര്‍ധിപ്പിച്ചാല്‍ വിതരണം ചെയ്യില്ലെന്ന് റേഷന്‍ വ്യാപാരികള്‍

കോട്ടയം: റേഷൻ പഞ്ചസാര വില കിലോക്ക് 13.50 രൂപയിൽനിന്ന് 23 ആക്കി കേന്ദ്രസ൪ക്കാ൪ വ൪ധിപ്പിച്ചാൽ വിതരണംചെയ്യില്ലെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. പൊതുവിപണിയിൽ മണ്ണെണ്ണ വിൽപ്പന നിരോധിച്ചും റേഷൻ മണ്ണെണ്ണ അര ലിറ്ററായി വെട്ടിക്കുറച്ചും സബ്സിഡി നിരക്കിൽ നൽകുന്ന പാചക വാതക സിലിണ്ടറുകൾ പരിമിതപ്പെടുത്തിയും ഇടത്തരം കുടുംബങ്ങളെ തക൪ക്കുന്ന സ൪ക്കാ൪ നടപടി പുനഃപരിശോധിക്കണമെന്ന്  അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇടത്തരം കുടുംബങ്ങൾക്കുകൂടി അധിക സിലിണ്ട൪ നൽകണം. പ്രശ്നങ്ങൾ ച൪ച്ചചെയ്യാൻ യു.ഡി.എഫ് യോഗം വിളിക്കണമെന്നും ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.