വാഹനം പിടിച്ചെടുക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് റോഡ് നികുതി പിരിക്കാം

കൊച്ചി: വായ്പാകുടിശ്ശിക അടക്കാത്തതിന് രജിസ്റ്റേ൪ഡ് ഉടമയിൽനിന്ന് വാഹനം പിടിച്ചെടുക്കുന്ന ധനകാര്യസ്ഥാപനത്തിൽ നിന്ന് ഈ കാലയളവിലെ റോഡ് നികുതി ഈടാക്കാൻ സ൪ക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. വാഹനത്തിൻെറ നിയന്ത്രണാധികാരം അത് പിടിച്ചെടുത്ത ധനകാര്യ സ്ഥാപനത്തിനാണെന്നിരിക്കെ നികുതി അവരിൽ നിന്ന് ഈടാക്കുന്നത് ചട്ടവിരുദ്ധമല്ലെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുടിശ്ശിക മുടങ്ങിയതിനെത്തുട൪ന്ന് പിടിച്ചെടുത്ത വാഹനത്തിൻെറ നികുതി തങ്ങളിൽ നിന്ന് വാഹന വകുപ്പ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് രാകേഷ് ക്രെഡിറ്റ്സ് എന്ന ധനകാര്യ സ്ഥാപനം നൽകിയ അപ്പീലിലാണ് വിധി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.