അഴിമതിയും കൈക്കൂലിയും: പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: അഴിമതി ആരോപണത്തിന് വിധേയരായ ചില പൊലീസ് ഉദ്യോഗസ്ഥ൪ ഇൻറലിജൻസ് വിഭാഗത്തിൻെറ നിരീക്ഷണത്തിൽ. ചില ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് ഇൻറലിജൻസ് ശിപാ൪ശചെയ്തു. മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയാറാക്കി ഹൈകോടതിയിൽ സമ൪പ്പിച്ചിരുന്നു. എന്നാൽ ഇവ൪ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല.
ക്രിമിനൽവത്കരണത്തേക്കാൾ ഗുരുതരമായ അവസ്ഥയിലേക്ക് പൊലീസിലെ അഴിമതി നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് ഇൻറലിജൻസ് മേധാവി ടി.പി. സെൻകുമാറിൻെറ നി൪ദേശാനുസരണം ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച് തുടങ്ങിയത്. ഇതുസംബന്ധിച്ച ചില റിപ്പോ൪ട്ടുകൾ ആഭ്യന്തരവകുപ്പിന് സമ൪പ്പിക്കുകയുംചെയ്തു. എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തസ്തികകളിലുള്ള ഉദ്യോഗസ്ഥരാണ് കൈക്കൂലിയും പാരിതോഷികങ്ങളും കൈപ്പറ്റുന്നതിൽ മുന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പണത്തിന് പുറമെ പെട്രോളും ഡീസലും വിമാനയാത്രാടിക്കറ്റും ഉൾപ്പെടെ പാരിതോഷികമായി വാങ്ങുന്നവരുമുണ്ട്. അടുത്തിടെ തലസ്ഥാന ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാ൪ക്കുണ്ടായ സ്ഥാനചലനം ഇൻറലിജൻസ് റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ്. നല്ലൊരു വിഭാഗം ഉദ്യോഗസ്ഥ൪ പണമിടപാട് നടത്തുന്നതായും ചില൪ ബ്ളേഡ്മാഫിയയിലെ കണ്ണികളായി പ്രവ൪ത്തിക്കുന്നുവെന്ന റിപ്പോ൪ട്ടും ഇൻറലിജൻസിൻെറ പക്കലുണ്ട്.  
എന്നാൽ ചില ഉദ്യോഗസ്ഥ൪ക്കെതിരെ നിരന്തരം റിപ്പോ൪ട്ടുകൾ സമ൪പ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ഇൻറലിജൻസ് ഉദ്യോഗസ്ഥ൪ പരാതിപ്പെടുന്നു. ഓരോ ജില്ലയിലേയും ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പ്രവ൪ത്തനങ്ങൾ നിരീക്ഷിക്കാനുള്ള നി൪ദേശമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ഇടപെടലും വ്യാപകമായി നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.