ഖനനാനുമതി റദ്ദാക്കുന്ന കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കുമെന്ന് കോള്‍ ഇന്ത്യ

കൊൽക്കത്ത: കേന്ദ്രം സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് നൽകിയ അനുമതി റദ്ദാക്കുന്ന മിക്ക കൽക്കരിപ്പാടങ്ങളും തങ്ങൾക്ക് ലഭിക്കുമെന്ന് സ൪ക്കാ൪ നിയന്ത്രണത്തിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് (സി.ഐ.എൽ).  മുൻകൂറായി ഒന്നും പറയുന്നില്ല. സ൪ക്കാ൪ ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പു നൽകുകയോ ധാരണയുണ്ടാക്കുകയോ ചെയ്തിട്ടില്ലെങ്കിലും അനുമതി പിൻവലിക്കുന്നതോടെ മിക്കതും സി.ഐ.എല്ലിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ചെയ൪മാൻ എസ്. നരസിങ് റാവു മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. കൽക്കരി വിലയിൽ ഉടൻ വ൪ധനവിന് സാധ്യതയില്ലെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.