പൊലീസ് ഓഫിസേഴ്സ് അസോ. യു.ഡി.എഫ് അനുകൂലികള്‍ പിടിച്ചു

തിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഭരണം യു.ഡി.എഫ് പക്ഷം പിടിച്ചെടുത്തു. 28 പൊലീസ് ജില്ലാ കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാ൪ഥികൾ തൂത്തുവാരി. കാസ൪കോട് ജില്ലയിൽ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പെങ്കിലും പത്രിക സമ൪പ്പിച്ചപ്പോൾതന്നെ 43 സീറ്റിൽ 22ലും യു.ഡി.എഫ് സ്ഥാനാ൪ഥികൾക്ക് എതിരുണ്ടായിരുന്നില്ല.
നിലവിൽ സി.പി.എം അനുകൂലികളുടെ കൈയിലാണ് അസോസിയേഷൻ. ഈ ഭരണസമിതിയിലെ സംസ്ഥാന ഭാരവാഹികൾ പലരും തോറ്റു.
സോഷ്യൽനെറ്റ്വ൪ക് സൈറ്റിലൂടെ സ൪ക്കാറിനെതിരെ പ്രചാരണം നടത്തിയതിന് സസ്പെൻഷനിലായ സംസ്ഥാന പ്രസിഡൻറ് ഡി. ആനന്ദിന്  മത്സരിക്കാൻ പോലും അ൪ഹത ലഭിച്ചില്ല. അതേസമയം ജനറൽ സെക്രട്ടറി ഭാസ്കരൻ ജയിച്ചു.
കഴിഞ്ഞപ്രാവശ്യം തിരുവനന്തപുരം സിറ്റി, തൃശൂ൪ ജില്ലാ കമ്മിറ്റികളിൽ മാത്രമാണ് യു.ഡി.എഫ് പക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്.
ഇക്കുറി പത്രിക നൽകിയപ്പോൾതന്നെ യു.ഡി.എഫ് അനുകൂലികൾക്ക് പല ജില്ലകളിലും എതിരില്ലായിരുന്നു. പത്ത് ജില്ലകളിൽ മാത്രമാണ് വാശിയേറിയ തെരഞ്ഞെടുപ്പ്  നടന്നത്. 22ന് ജില്ലാ ഭാരവാഹികളെയും 29ന് സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുക്കും.
ദിവസങ്ങൾക്ക് മുമ്പ് നടന്ന പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂലികൾ ഭരണം നിലനി൪ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.