ടി.പി. വധകേസ് 19ന് കോടതി പരിഗണിക്കും

വടകര: ടി.പി. ചന്ദ്രശേഖരൻ  വധകേസ് സെപ്റ്റംബ൪ 19ന് വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമ൪പ്പിച്ചശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. ഇതിൻെറ ഭാഗമായി കേസിലെ 76 പ്രതികൾക്കും 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചു. കേസിൽ റിമാൻഡിൽ കഴിയുന്നവരും ജാമ്യം കിട്ടിയവ൪ ഉൾപ്പെടെ മുഴുവൻ പ്രതികളും അന്ന് കോടതിയിൽ ഹാജരാകാനാണ് കോടതി ഉത്തരവിട്ടത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം പ്രതികൾ ഒന്നിച്ചെത്തുന്ന കേസ് വടകര കോടതിയുടെ പരിഗണനക്കെത്തുന്നത്.
76 പ്രതികളും അവരുടെ അഭിഭാഷകരും പ്രതികളെ കാണാനെത്തുന്നവരും ഉൾപ്പെടെ കോടതി പരിസരം നിറഞ്ഞുകവിയും. സി.പി.എമ്മിൻെറ സംസ്ഥാനതലം മുതൽ ബ്രാഞ്ചുവരെയുള്ള നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തുന്ന സാഹചര്യത്തിൽ വിപുല സുരക്ഷാ സംവിധാനമെരുക്കാൻ പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം 12 പ്രതികൾക്കാണ് കുറ്റപത്രം നൽകിയത്. ബാക്കിയുള്ള പ്രതികൾക്ക് കുറ്റപത്രത്തിൻെറ കോപ്പി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.