വാഷിങ്ടൺ/ബെൻഗാസി: ലിബിയയിലെ യു.എസ് കോൺസുലേറ്റ് ആക്രമണത്തിൽ അംബാസഡ൪ ഉൾപ്പെടെ നാലു നയതന്ത്ര ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ അൽഖാഇദയാണെന്ന് ഇടക്കാല പ്രസിഡൻറ് മുഹമ്മദ് അൽ മഗരിഫ്. ആക്രമണത്തിന് പദ്ധതി തയാറാക്കിയത് അൽഖാഇദയാണെന്ന് കണ്ടുപിടിച്ചതിൽ തനിക്ക് അദ്ഭുതമില്ല. സെപ്റ്റംബ൪ 11 തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതാണെന്ന് കരുതുന്നു. അക്രമികൾക്ക് മുൻകൂട്ടി പരിശീലനം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനായി കരുതിയിരിക്കുകയായിരുന്നുവെന്നും പ്രസിഡൻറ് പറഞ്ഞു.
വിവാദ സിനിമക്കെതിരായ പ്രതിഷേധത്തിനിടെയാണ് അംബാസഡ൪ കൊല്ലപ്പെട്ടതെന്നായിരുന്നു യു.എസ് വാദം. സംഭവത്തിന് പിന്നിൽ അൻസാ൪ അശ്ശരീഅ എന്ന പോരാളി സംഘടനക്ക് പങ്കുള്ളതായും അമേരിക്ക ആരോപിച്ചിരുന്നു. ഈ വാദങ്ങൾക്ക് കടകവിരുദ്ധമാണ് ലിബിയൻ പ്രസിഡൻറിൻെറ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.