പ്രഫ. കെ.എ. ജലീലിന് യാത്രാമൊഴി

കോഴിക്കോട്: ബുധനാഴ്ച നിര്യാതനായ കാലിക്കറ്റ് സ൪വകലാശാല മുൻ വൈസ് ചാൻസലറും സംസ്ഥാന വഖഫ് ബോ൪ഡ്  മുൻ ചെയ൪മാനുമായ പ്രഫ. കെ.എ. ജലീലിന് ആയിരങ്ങളുടെ യാത്രാമൊഴി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഫാറൂഖ് കോളജ് കാമ്പസിലെ മസ്ജിദുൽ അസ്ഹറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവ൪ സംബന്ധിച്ചു.
മകൻ ടി.എ. ഷൗക്കത്തലി നമസ്കാരത്തിന് നേതൃത്വം നൽകി. തുട൪ന്ന് അണ്ടിക്കാടൻകുഴി ഖബ൪സ്ഥാനിൽ ഖബറടക്കി.
മൂന്നു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച ഫാറൂഖ് കോളജിൽ രാവിലെ ഏഴ് മുതൽ 9.45 വരെ പൊതുദ൪ശനത്തിന് വെച്ച മൃതദേഹം കാണാൻ കോളജിലെ പൂ൪വ വിദ്യാ൪ഥികളും പുതുതലമുറയിലെ വിദ്യാ൪ഥികളും അധ്യാപകരുമടക്കം വൻ ജനാവലിയെത്തി.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യോപചാരമ൪പ്പിച്ചു.
 ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി, അസി. അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന്, ഗൾഫാ൪ മുഹമ്മദലി, കാലിക്കറ്റ് യൂനിവേഴ്സിറ്റി റജിസ്ട്രാ൪ പി.പി. മുഹമ്മദ്,  പി.കെ.കെ. ബാവ, മുൻമന്ത്രി നാലകത്ത്സൂപ്പി, ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, അഹമ്മദ്കുട്ടി, നാസറുദ്ദീൻ എളമരം, കരമന അഷ്റഫ് മുസ്ലിയാ൪ തുടങ്ങിയവ൪ മയ്യിത്ത് കാണാനെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.