ഉമ്മന്‍ചാണ്ടിയെ ‘ഡോക്ടറാ’ക്കി

തൃശൂ൪: കലാമണ്ഡലം രംഗകലാമ്യൂസിയത്തിൻെറ ശിലാസ്ഥാപനചടങ്ങിൽ അധ്യക്ഷത വഹിച്ച ഗവ൪ണ൪ ഡോ.എച്ച്.ആ൪. ഭരദ്വാജ് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംബോധന ചെയ്യവേ പേരിനുമുമ്പ് ‘ഡോക്ട൪’ എന്ന് ചേ൪ത്തത് വേദിയിലും സദസ്സിലും അദ്ഭുതം പരത്തി.
പ്രസംഗം തുടരവെ, വള്ളത്തോളിനെ പരാമ൪ശിക്കുന്ന മറ്റൊരിടത്ത് അദ്ദേഹം ഡോ. മേനോൻ എന്നും പറഞ്ഞു.പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് തൻെറ പ്രസംഗത്തിൽ, കേരളീയ കലാരൂപങ്ങളുടെ  പേരുകൾ വലിയ തെറ്റില്ലാതെ പറഞ്ഞൊപ്പിച്ചു.
എന്നാൽ ഒരിടത്ത് കലാമണ്ഡലം എന്ന് പറയവെ അദ്ദേഹത്തിൻെറ നാക്ക് ഉളുക്കി. പിന്നീട് കലാമണ്ഡലം പ്രയോഗങ്ങൾ കൃത്യമായി ഉച്ചരിക്കാൻ കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.