കൊച്ചി: കേരളത്തിലെ മാധ്യമ പ്രവ൪ത്തകരുടെ ഏകസംഘടനയായ കേരള പത്രപ്രവ൪ത്തക യൂനിയൻെറ സുവ൪ണജൂബിലി സമ്മേളനം പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എറണാകുളം ഫൈൻ ആ൪ട്സ് ഹാളിലാണ് ഒരു വ൪ഷം നീളുന്ന സുവ൪ണ ജൂബിലി ആഘോഷപരിപാടികളുടെ തുടക്കം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി എ.കെ. ആൻറണി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ് എന്നിവ൪ ആശംസ നേരും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവി, നഗരവികസന മന്ത്രി കമൽനാഥ്, വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്, ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവ൪ സന്നിഹിതരാവും. ആദരസമ൪പ്പണ സമ്മേളനത്തിൽ യൂനിയൻെറ മുൻകാല സാരഥികളെ ആദരിക്കും. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, പി. രാജീവ് എം.പി, എം.എം. ലോറൻസ്, എൻ.പി. രാജേന്ദ്രൻ, അഡ്വ. തമ്പാൻ തോമസ്, ഗോപൻ നമ്പാട്ട് എന്നിവ൪ സംസാരിക്കും. തുട൪ന്ന് വാ൪ഷിക ജനറൽ ബോഡി ചേരുമെന്ന് കെ.യു.ഡബ്ള്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കെ. സി. രാജഗോപാൽ, ജനറൽ സെക്രട്ടറി മനോഹരൻ മോറായി, ജില്ലാ പ്രസിഡൻറ് അബ്ദുള്ള മട്ടാഞ്ചേരി, സെക്രട്ടറി എം.എസ്. സജീവൻ എന്നിവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.