കൂടങ്കുളം: ഐക്യദാര്‍ഢ്യവുമായി അരുന്ധതി റോയ്

കൂടങ്കുളം: വികസനത്തിൻെറ പേരിൽ ഇപ്പോൾ കൂടങ്കുളത്ത് നടക്കുന്നത് അക്രമമാണെന്ന്  ഉറച്ചുവിശ്വസിക്കുന്നതായി അരുന്ധതി റോയ്. ആണവനിലയത്തിനെ തിരെ സമരം നടത്തുന്ന കൂടങ്കുളം നിവാസികൾക്ക് ഐക്യദാ൪ഢ്യം അ൪പ്പിച്ച് അരുന്ധതി റോയ് നൽകിയ സന്ദേശം ഇടിന്തകരൈയിലെ സമരപന്തലിൽ ബുധനാഴ്ച വൈകുന്നേരം ഫാദ൪ മൈപ്പ വായിക്കുകയായിരുന്നു.
‘ഇപ്പോൾ ഡൗ എന്ന് വിളിക്കുന്ന യൂനിയൻ കാ൪ബൈഡുമായി ചേ൪ന്ന് ഭോപ്പാലിലെ മനുഷ്യ൪ക്ക് നീതി ലഭിക്കില്ലെന്ന് എങ്ങനെയാണ് ഉറപ്പുവരുത്തിയതെന്ന് നമുക്ക് അറിയാം. മാ൪ച്ച് 2011ൽ ജപ്പാനിലെ ഭൂകമ്പം ഫുക്കുഷിമ ആണവ റിയാക്ടറിനെ നാശനഷ്ടം വരുത്തിയപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. ഈ ദുരന്തത്തിനുശേഷം ആണവ ഊ൪ജം ഉപയോഗിക്കുന്ന ഇന്ത്യ ഒഴികെ എല്ലാ രാജ്യങ്ങളും അവരുടെ ആണവ ഊ൪ജ നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു’ -പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.