ചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരെ തദ്ദേശവാസികൾ നടത്തുന്ന പോരാട്ടത്തെ അടിച്ചമ൪ത്തരുതെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി. കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമത്തിനും വെടിവെപ്പിനും സംസ്ഥാന സ൪ക്കാറാണ് ഉത്തരവാദിയെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
കൂടങ്കുളത്തെ സ്ഥിതിഗതികൾ നാൾക്കുനാൾ വഷളാവുകയാണ്. സമരം ഇത്ര രൂക്ഷമാവാൻ കാരണം എ.ഐ.എ.ഡി.എം.കെ സ൪ക്കാറാണ്. തുടക്കത്തിൽ സമരത്തിന് പിന്തുണ നൽകി ജനങ്ങളെ ഇളക്കിവിട്ട ശേഷം ഇപ്പോൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമ൪ത്താൻ ശ്രമിക്കുന്നു. പൊലീസിനെ മാത്രം വിശ്വസിച്ച് ഭരണം നടത്തിയ ഒരു സ൪ക്കാറും അധികകാലം നിലനിന്നിട്ടില്ലെന്ന് ജയലളിത സ൪ക്കാ൪ മനസ്സിലാക്കണം -കരുണാനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.