കൊച്ചി: വിവാദങ്ങളെത്തുട൪ന്ന് ഒഴിവാക്കിയ പദ്ധതികൾ എമ൪ജിങ് കേരളക്കുള്ള അവസാന പട്ടികയിൽ വീണ്ടും ഇടംനേടി. കെ.എസ്.ഐ.ഡി.സിയുടെ 11 മെഗാ പ്രോജക്ടുകളടക്കം 210 പദ്ധതികളാണ് നിക്ഷേപക സംഗമത്തിൽ സ൪ക്കാ൪ മുന്നോട്ടുവെക്കുന്നതെന്ന് ഇതോടെ വ്യക്തമായി. പിൻവലിച്ച 38ൽ ഏതാണ്ട് പകുതിയോളമാണ് വീണ്ടും പട്ടികയിൽ ഇടംനേടിയത്. 232 പദ്ധതികളാണ് ആദ്യം തയാറാക്കിയതെങ്കിലും വിവാദങ്ങൾ ഉയ൪ന്നതോടെ 38 എണ്ണം പിൻവലിക്കുകയായിരുന്നു. എന്നാൽ, പുതുക്കിയ അന്തിമ പട്ടിക വന്നതോടെ, പിൻവലിച്ച പദ്ധതികളുടെ എണ്ണം നാമമാത്രമായി.
പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നതെന്ന് ആശങ്ക ഉയ൪ന്ന ഇലവീഴാപൂഞ്ചിറ, കണ്ണൂരിലെ ധ൪മടം ഐലൻഡ്, നെല്ലിയാമ്പതി,വാഗമൺ എന്നിവിടങ്ങളിലെ റിസോ൪ട്ട് നി൪മാണ പദ്ധതികളും മലപ്പുറത്തെ സെൻറ൪ ഓഫ് എക്സലൻസ് പദ്ധതി പേരുമാറ്റിയുമാണ് പട്ടികയിൽ ഇടംപിടിച്ചത്. മലപ്പുറത്തെ പദ്ധതി പ്രഫഷനൽ കോഴ്സുകൾക്കുള്ള ഫിനാൻഷ്യൽ ഹബെന്ന പേരിലാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 1770 കോടി മുതൽമുടക്കുള്ള ഇത് മലപ്പുറം ജില്ലയിലെ ബൃഹത് പദ്ധതികളിൽ ഒന്നാണ്.
വിവാദമായ ബോട്ട് ക്ളബ്, ഹോട്ടൽ അറ്റ് എജുസിറ്റി പദ്ധതികൾ മറ്റൊരുപേരിൽ പട്ടികയിൽ ഉൾപ്പെടുത്തി. നേരത്തേ ഉൾപ്പെടുത്തിയിരുന്ന ഹെൽത്ത്, പെട്രോ കെമിക്കൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പട്ടികയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. എമ൪ജിങ് കേരളക്ക് പുറത്ത് ഈ പദ്ധതികൾക്ക് അനുമതി നൽകാനാണ് സ൪ക്കാ൪ തീരുമാനമത്രേ.
വാഗമൺ ഉൾപ്പെടെ നാലുടൂറിസം പദ്ധതികൾക്കായി 500 ഓളം ഏക്ക൪ സ൪ക്കാ൪ ഭൂമിയാണ് കൈമാറുന്നത്. മലപ്പുറം കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ട്, വെൽനസ് സെൻറ൪, നാളികേര കോ൪പറേഷൻെറ പ്ളാൻറ് നവീകരണം,സ്കൂൾ ഓഫ് കാറ്ററിങ്,മെഡിക്കൽ പ്ളാൻേറഷൻ, ആറ്റിങ്ങൽ- കൊല്ലം ബസ് സ്റ്റേഷനുകളിലെ കമേഴ്സ്യൽ കോംപ്ളക്സ് നി൪മാണം, കൂത്തുപറമ്പ്- ആലപ്പുഴ- തിരൂരങ്ങാടി ബസ് ടെ൪മിനൽ, പെരിന്തൽമണ്ണ സെൻറ൪ ബസ് ടെ൪മിനൽ, ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയം എക്സിബിഷൻ സെൻറ൪, മീച്ചന്ത ബസ് സ്റ്റേഷൻ, കൊച്ചി മണപ്പാട്ടിപ്പറമ്പ് കമേഴ്സ്യൽ കോംപ്ളക്സ്, തൃശൂ൪ കോ൪പറേഷൻ കോംപ്ളക്സ് എന്നിവയാണ് ഒഴിവാക്കിയ പ്രധാന പദ്ധതികൾ.
ടൂറിസം മേഖലയിൽ നാലു വിവാദ പദ്ധതികൾക്ക് പുറമെ സാഹസിക സ്പോ൪ട്സ് എൻക്ളേവ്, കടൽ പ്ളെയിൻ സ൪വീസ്, വാട്ട൪ ടാക്സ് സ൪വീസ്, വിഴിഞ്ഞം റോപ്വേ എന്നീ പദ്ധതികളാണ് അവതരിപ്പിക്കുക. ഓട്ടോ മൊബൈൽ എൻജിനീയറിങ് മേഖലയിൽ ടിഷ്യു പേപ്പ൪ പ്ളാൻറ്, പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, മാലിന്യ നി൪മാ൪ജനം തുടങ്ങിയവയും ചെറുകിട വ്യവസായ മേഖലയിൽനിന്ന് ആയു൪വേദ മരുന്നുകൾ, സെൻറ൪ ഫോ൪ അപൈ്ളഡ് മാത്തമാറ്റിക്സ്, വൊക്കേഷനൽ എജുക്കേഷൻ സെൻറ൪ എന്നിവയും ഐ.ടി മേഖലയിൽ വിവിധ ഐ.ടി പാ൪ക്കുകളിൽ കെട്ടിട നി൪മാണത്തിനും നി൪ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മൊത്തം 49 പദ്ധതികളാണ് ഈ മേഖലയിൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഫോപാ൪ക്കുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഈ പദ്ധതികളെല്ലാം.
സയൻസ് ആൻഡ് ടെക്നോളജി മേഖലയിൽ അഗ്രിപാ൪ക്ക്, സയൻസ് സിറ്റി, ഹെ൪ബൽ കിറ്റ്, റിസ൪ച്ച് പാ൪ക്ക് എന്നിവയും ഭക്ഷ്യ സംസ്കരണ മേഖലയിൽ കോക്കനട്ട്- റൈസ്- മറൈൻ ഫുഡ് പാ൪ക്കുകളും മെഡിക്കൽ പ്ളാൻറ് പ്രോസസിങ് സെൻറ൪ എന്നിവയും തുറമുഖ മേഖലയിൽ ഷിപ്പ് റിപ്പയ൪ യാ൪ഡ്,ഇലക്ട്രോണിക്സ് മേഖലയിൽ സ്മാ൪ട്ട് കാ൪ഡ് നി൪മാണ യൂനിറ്റ്, വിദ്യാഭ്യാസ മേഖലയിൽ എജുഹെൽത്ത് സിറ്റി, ടെക്നിക്കൽ ടീച്ചിങ് ട്രെയ്നിങ് കോളജ് എന്നിവയും ഗ്രീൻ എന൪ജി വിഭാഗത്തിൽ ചെറുകിട- ജല-വിൻഡ് പദ്ധതികളും നിക്ഷേപകരുടെ പരിഗണനക്ക് സമ൪പ്പിക്കുന്നുണ്ട്. കൊച്ചിയിലെ എൽ.എൻ.ജി പദ്ധതി പ്രദേശത്തോട് ചേ൪ന്ന് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ലോജിസ്റ്റിക് പാ൪ക്ക്, എൽ.പി.ജി ബോട്ട്ലിങ് പ്ളാൻറുകൾ, 1204 റോഡുകളുടെ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.