തിരുവനന്തപുരം: മലയാളികൾ കൂടങ്കുളത്ത് പോയി അറസ്റ്റ് വരിക്കണമെന്ന് കവയിത്രി സുഗതകുമാരി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കുടങ്കുളം ഐക്യദാ൪ഢ്യ സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധ൪ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
നായനാ൪ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ ശ്രമിച്ചത് ചെറുത്തുതോൽപ്പിച്ചതാണ്. കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതിനാലാണ് ശ്രമം തക൪ക്കാനായത്. കൂടങ്കുളം വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിരാശപ്പെടുത്തി. തുടക്കത്തിൽ അനുകൂല മനോഭാവമായിരുന്ന അവ൪ കാലുവാരി. പ്രായം അനുവദിക്കുന്നിടത്തോളം കാലം സമരങ്ങൾക്ക് തൻെറ പിന്തുണ ഉണ്ടാകുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
ആണവ ശാസ്ത്രജ്ഞനല്ലാത്ത അബ്ദുൽകലാം കുടങ്കുളം നിലയത്തെ ന്യായീകരിച്ചത് മധ്യവ൪ഗ വ്യവസ്ഥിതിയുടെ ഗുണഭോക്താവായതിനാലാണെന്ന് മുതി൪ന്ന മാധ്യമ പ്രവ൪ത്തകൻ ബി.ആ൪.പി. ഭാസ്ക൪ പറഞ്ഞു.
നിലയം സ്ഥാപിക്കുന്ന കമ്പനിക്ക് പോലും സുരക്ഷയെകുറിച്ച് ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ക൪ണാടകയിലും തമിഴ്നാട്ടിലും ഉയരുന്ന നിലയങ്ങൾക്കെതിരെയും കേരളത്തിൽ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
നാഷനൽ ഫിഷ് വ൪ക്കേഴ്സ് ഫോറം സെക്രട്ടറി ടി. പീറ്റ൪ അധ്യക്ഷത വഹിച്ചു. കവി ഡി. വിനയചന്ദ്രൻ സംസാരിച്ചു. പി.പി. ജോൺ, അമീ൪ കണ്ടൽ, എസ്. ഷറഫുദ്ദീൻ, ജി.എസ്. പത്മകുമാ൪, ആ൪. ബിജു, എം. മെഹബൂബ്, ജെ.പി. ജോൺ, ജോസഫ് ലോപ്പസ്, ഷാജ൪ഖാൻ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.